ഐ​പി​എ​ല്ലി​ലേ​ക്ക് പു​തി​യ ടീ​മു​ക​ൾ; ല​ക്നോ-​ഗോ​യ​ങ്ക ഗ്രൂ​പ്പ്, അ​ഹ​മ്മ​ദാ​ബാ​ദ്- സി​വി​സി ക്യാ​പി​റ്റ​ൽ​സ്
ഐ​പി​എ​ല്ലി​ലേ​ക്ക് പു​തി​യ ടീ​മു​ക​ൾ; ല​ക്നോ-​ഗോ​യ​ങ്ക ഗ്രൂ​പ്പ്, അ​ഹ​മ്മ​ദാ​ബാ​ദ്- സി​വി​സി ക്യാ​പി​റ്റ​ൽ​സ്
Monday, October 25, 2021 8:31 PM IST
ദു​ബാ​യ്: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ൽ (ഐ​പി​എ​ല്‍) അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള പു​തി​യ ര​ണ്ട് ഫ്രാ​ഞ്ച​സി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ല​ക്നോ ഫ്രാ​ഞ്ച​സി​യെ ഗോ​യ​ങ്ക ഗ്രൂ​പ്പും അ​ഹ​മ്മ​ദാ​ബാ​ദ് ഫ്രാ​ഞ്ച​സി​യെ സി​വി​സി ക്യാ​പി​റ്റ​ൽ​സും സ്വ​ന്ത​മാ​ക്കി. ര​ണ്ടു ടീ​മു​ക​ൾ കൂ​ടി വ​ന്ന​തോ​ടെ ഐ​പി​എ​ല്ലി​ലെ ആ​കെ ടീ​മു​ക​ൾ പ​ത്താ​യി.

അ​ഹ​മ്മ​ദാ​ബാ​ദ് ആ​സ്ഥാ​ന​മാ​ക്കി​യ ടീ​മി​നെ 7090 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് വ​ന്‍ വ്യ​വ​സാ​യി സ​ഞ്ജീ​വ് ഗോ​യ​ങ്ക​യു​ടെ ആ​ർ​പി​എ​സ്ജി ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. 5166 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​നെ സി​വി​സി ക്യാ​പി​റ്റ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. പു​തി​യ ഫ്രാ​ഞ്ച​സി​ക​ൾ​ക്കാ​യി പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ച് ക​മ്പ​നി​ക​ളാ​യി​രു​ന്നു മ​ത്സ​ര​രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​ദാ​നി ഗ്രൂ​പ്പ് ത​ല​വ​ന്‍ ഗൗ​തം അ​ദാ​നി​യും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ​ലീ​ഗ് ഫു​ട്ബോ​ള്‍ ക്ല​ബ്ബാ​യ മാ​ഞ്ചെ​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ഉ​ട​മ​ക​ളാ​യ ലാ​ന്‍​സ​ര്‍ ഗ്രൂ​പ്പ് (ഗ്ലേ​സ​ര്‍ കു​ടും​ബം ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. 2000 കോ​ടി രൂ​പ​യായിരുന്നു ടീ​മു​ക​ളു​ടെ അ​ടി​സ്ഥാ​ന വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.