ജീ​വ​നൊ​ടു​ക്കി​യ​ത​ല്ല: ന​ഴ്സി​നെ പീ​ഡി​പ്പി​ച്ച് കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​ത്; പ്ര​തി പി​ടി​യി​ൽ
ജീ​വ​നൊ​ടു​ക്കി​യ​ത​ല്ല: ന​ഴ്സി​നെ പീ​ഡി​പ്പി​ച്ച് കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​ത്; പ്ര​തി പി​ടി​യി​ൽ
Monday, October 25, 2021 8:07 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ലി​ല്‍ 2019ല്‍ ​ന​ഴ്‌​സ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. യു​വ​തി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ ത​ടി​ക്ക​ച്ച​വ​ട​ക്കാ​ര​ന്‍ മ​ല്ല​പ്പ​ള്ളി കൊ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി ന​സീ​റി(39)​നെ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. 2019 ഡി​സം​ബ​ര്‍ 19നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച യു​വ​തി കാ​മു​ക​നൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

കാ​മു​ക​നും പി​താ​വും വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യം ഇ​വി​ടെ​യെ​ത്തി​യ ന​സീ​ര്‍ യു​വ​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ക​ട്ടി​ലി​ല്‍ ത​ല​യി​ടി​ച്ച് ഇ​വ​രു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് ഇ​യാ​ള്‍ യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. ഇ​തി​നു ശേ​ഷം ഇ​യാ​ള്‍ യു​വ​തി​യെ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ്യം കാ​മു​ക​നെ​തി​രെ​യാ​യി​രു​ന്നു ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​വു​ക​ള്‍ ന​സീ​റി​ലേ​ക്ക് എ​ത്തി. സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നും ന​സീ​റി​ന്‍റെ ഡി​എ​ന്‍​എ സാം​പി​ളു​ക​ളും പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.