ബ​ഹ​ളം വ​ച്ച​ത് ഒ​പ്പ​മു​ള്ള​വ​ർ; വി​മാ​ന ജീ​വ​ന​ക്കാ​രോ​ട് താ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല: സു​ധാ​ക​ര​ൻ
ബ​ഹ​ളം വ​ച്ച​ത് ഒ​പ്പ​മു​ള്ള​വ​ർ; വി​മാ​ന ജീ​വ​ന​ക്കാ​രോ​ട് താ​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല: സു​ധാ​ക​ര​ൻ
Monday, October 25, 2021 8:20 PM IST
ക​ണ്ണൂ​ർ: കൊ​ച്ചി-​ക​ണ്ണൂ​ര്‍ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ എ​യ​ര്‍​ഹോ​സ്റ്റ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ൻ. വി​മാ​ന ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ല. കാ​ര്യ​മാ​യ ഒ​രു പ്ര​ശ്‌​ന​ങ്ങ​ളും വി​മാ​ന​ത്തി​ല്‍ വ​ച്ചു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യ​വേ ഒ​ഴി​ഞ്ഞ സീ​റ്റി​ൽ ഇ​രി​ക്കാ​ൻ ശ്ര​മി​ച്ച ത​ന്നെ വി​മാ​ന ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വെ​ന്നും ഒ​പ്പ​മു​ള്ള​വ​ർ ബ​ഹ​ളം വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഞാ​നാ​യി​ട്ട് ആ​ര്‍​ക്കെ​തി​രെ​യും പ​രാ​തി കൊ​ടു​ത്തി​ട്ടി​ല്ല. വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ര്‍ വ​സ്തു​ത​ക​ള്‍ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി എ​ടു​ത്തു​വെ​ന്ന് അ​റി​ഞ്ഞു​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന റേ​ഡി​യോ ജോ​ക്കി​യാ​യ സൂ​ര​ജ് സം​ഭ​വം സം​ബ​ന്ധി​ച്ച് ഫേ​സ്ബു​ക്കി​ൽ ഇ​ട്ട പോ​സ്റ്റാ​ണ് വി​വാ​ദ​ത്തി​നാ​ധാ​രം. ഒ​ഴി​ഞ്ഞു കി​ട​ന്ന സീ​റ്റു​ക​ളി​ല്‍ ത​നി​ക്ക് ഇ​രി​ക്ക​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റി​യ വി​മാ​ന​മാ​യ​തി​നാ​ലും വെ​യി​റ്റ് ബാ​ല​ന്‍​സിം​ഗ് ആ​വ​ശ്യ​മാ​യ​തി​നാ​ലും യാ​ത്ര​ക്കാ​ര്‍​ക്ക് സ്വ​ന്തം താ​ല്‍​പ​ര്യ​പ്ര​കാ​രം സീ​റ്റു​ക​ള്‍ മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് സു​ധാ​ക​ര​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ള്‍ എ​യ​ര്‍​ഹോ​സ്റ്റ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.