പെ​ന്‍​ഡ്രൈ​വ് ന​ശി​പ്പി​ച്ച സം​ഭ​വം: മോ​ന്‍​സ​ന്‍റെ മാ​നേ​ജ​രെ ചോ​ദ്യം ചെ​യ്തു
പെ​ന്‍​ഡ്രൈ​വ് ന​ശി​പ്പി​ച്ച സം​ഭ​വം: മോ​ന്‍​സ​ന്‍റെ മാ​നേ​ജ​രെ ചോ​ദ്യം ചെ​യ്തു
Monday, October 25, 2021 8:25 PM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പെ​ന്‍​ഡ്രൈ​വ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ മാ​നേ​ജ​രാ​യ ജി​ഷ്ണു​വി​നെ ക്രൈം​ബ്രാ​ഞ്ച് ഇ​ന്ന് ചോ​ദ്യം ചെ​യ്തു.

മോ​ന്‍​സ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പെ​ന്‍​ഡ്രൈ​വു​ക​ള്‍ ക​ത്തി​ച്ചു​ക​ള​ഞ്ഞെ​ന്ന് ഞാ​യ​റാ​ഴ്ച ജി​ഷ്ണു മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. പെ​ന്‍​ഡ്രൈ​വ് ക​ത്തി​ച്ച​ത​ട​ക്കം മോ​ന്‍​സ​ണു വേ​ണ്ടി ചെ​യ്ത വ​ഴി​വി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച ജി​ഷ്ണു​വി​നെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ക്രൈം ​ബ്രാ​ഞ്ച് ഓ​ഫീ​സി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു.

മോ​ന്‍​സ​ന്‍റെ ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ വീ​ണ്ടും അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.