മു​ജീ​ബ് ഉ​ർ റ​ഹ്മാ​ന് അ​ഞ്ച് വി​ക്ക​റ്റ്; സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ അ​ഫ്ഗാ​ന് വ​ന്പ​ൻ ജ​യം
മു​ജീ​ബ് ഉ​ർ റ​ഹ്മാ​ന് അ​ഞ്ച് വി​ക്ക​റ്റ്; സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രെ അ​ഫ്ഗാ​ന് വ​ന്പ​ൻ ജ​യം
Monday, October 25, 2021 11:01 PM IST
ഷാ​ർ​ജ: സ്കോ​ട്‌​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 മ​ത്സ​ര​ത്തി​ൽ വ​മ്പ​ൻ ജ​യം ആ​ഘോ​ഷി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ. അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ്കോ​ട്‌​ല​ൻ​ഡ് 10.2 ഓ​വ​റി​ൽ 60ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. നാ​ലോ​വ​റി​ൽ 20 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്ത് അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ മു​ജീ​ബ് ഉ​ർ റ​ഹ്മാ​നാ​ണ് സ്കോ​ട്‌​ല​ൻ​ഡി​നെ ചു​രു​ട്ടി​ക്കൂ​ട്ടി​യ​ത്. റാ​ഷി​ദ് ഖാ​ൻ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

വ​മ്പ​ൻ വി​ജ​യ​ല​ക്ഷ്യം കീ​ഴ​ട​ക്കാ​നി​റ​ങ്ങി​യ സ്കോ​ട്‌​ല​ൻ​ഡ് മൂ​ന്നോ​വ​റി​ന് ശേ​ഷം ചീ​ട്ട്കൊ​ട്ടാ​രം പോ​ലെ ത​ക​രു​ക​യാ​യി​രു​ന്നു. മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ വാ​ല​റ്റ​ത്തെ വീ​ഴ്ത്തി റാ​ഷി​ദ് ഖാ​ൻ പി​ന്തു​ണ ന​ൽ​കി. ന​വീ​ൻ ഉ​ൾ ഹ​ക്ക് ഒ​രു വി​ക്ക​റ്റ് നേ​ടി. സ്‌​കോ​ട്‌​ല​ന്‍​ഡി​ന്‍റെ എ​ട്ട് ബാ​റ്റ​ര്‍​മാ​ര്‍ ര​ണ്ട​ക്കം ക​ണ്ടി​ല്ല. അ​ഞ്ചു​പേ​ര്‍ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യി. 25 റ​ൺ​സെ​ടു​ത്ത ജോ​ർ​ജ് മ​ൻ​സി​യാ​ണ് സ്കോ​ട്‌​ല​ൻ​ഡി​നെ ടോ​പ് സ്കോ​റ​ർ.

ടോ​സ് നേ​ടി​യ ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​ഫ്ഗാ​ൻ നി​ശ്ചി​ത ഓ​വ​റി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 190 റ​ണ്‍​സെ​ടു​ത്തു. അ​ര്‍​ധ​സെ​ഞ്ചു​റി നേ​ടി​യ ന​ജീ​ബു​ള്ള സ​ദ്രാ​ൻ(34 പ​ന്തി​ൽ 59). ഹ​സ്‌​റ​ത്തു​ള്ള സ​സാ​യി(44), റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ്(46), മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ്(22) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ്‌​കോ​ട്‌​ല​ന്‍​ഡി​നു​വേ​ണ്ടി സ​ഫി​യാ​ന്‍ ഷ​രീ​ഫ് ര​ണ്ട് വി​ക്ക​റ്റ് നേ​ടി. ജോ​ഷ് ഡേ​വി, മാ​ര്‍​ക്ക് വാ​റ്റ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.