പാക്കിസ്ഥാനിലെ ഗോത്രസംഘർഷം; മരണം 15 ആയി
പാക്കിസ്ഥാനിലെ ഗോത്രസംഘർഷം; മരണം 15 ആയി
Tuesday, October 26, 2021 1:21 AM IST
പെ​ഷാ​വ​ർ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ കു​റാം ജി​ല്ല​യി​ൽ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മ​ര​ണം 15 ആ​യി. നി​ര​വ​ധി ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​റ്റു. മൂ​ന്നു ദി​വ​സ​മാ​യി സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണ്.

വ​ന​ഭൂ​മി​യെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​നു വ​ഴി​വ​ച്ച​ത്. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കു​റാം ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ദേ​ശ​ത്ത് സെ​ല്ലു​ലാ​ർ സേ​വ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പോ​ലീ​സ് മേ​ധാ​വി​ക​ളും സൈ​ന്യ​വും സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.


ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തേ​രി മെ​ഗ​ൽ ഗ്രാ​മ​ത്തി​ലെ ഗൈ​ദു ഗോ​ത്ര​ത്തി​ൽ​പ്പെ​ട്ട​വ​ർ വി​റ​കു​ശേ​ഖ​രി​ക്കാ​ൻ വ​ന്ന പെ​വ​ർ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. കു​റാ​മി​ലെ അ​പ്പ​ർ ഡി​വി​ഷ​നി​ൽ വ​ന​ഭൂ​മി സം​ബ​ന്ധി​ച്ച് ഇ​രു​ഗോ​ത്ര​വും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ർ​ക്ക​ഭൂ​മി​യി​ൽ​നി​ന്നു വി​റ​ക് ശേ​ഖ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് ഇ​രു​ഗോ​ത്ര​ങ്ങ​ളെ​യും വി​ല​ക്കി​യി​ട്ടു​ണ്ട്.

സം​ഘ​ർ​ഷ​ത്തി​നി​ടെ ഗോ​ത്ര​വി​ഭാ​ഗ​ക്കാ​ർ ക​രു​ത്തു​റ്റ ആ​യു​ധ​ങ്ങ​ളും റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ളും പ്ര​യോ​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.