ഒറ്റോണിയേലിനെ അമേരിക്കയ്ക്കു കൈമാറും
ഒറ്റോണിയേലിനെ അമേരിക്കയ്ക്കു കൈമാറും
Tuesday, October 26, 2021 2:51 AM IST
ബൊ​ഗോ​ട്ട: ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ കൊ​ളം​ബി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന്- ക്രി​മി​ന​ൽ മാ​ഫി​യാ ത​ല​വ​ൻ ഒ​റ്റോ​ണി​യേ​ൽ എ​ന്ന ദാ​രി​യോ അ​ന്‍റോ​ണി​യോ ഉ​സു​ഗ​യെ അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റും. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​യാ​ളെ ബൊ​ഗോ​ട്ട​യി​ലെ സൈ​നി​ക​താ​വ​ള​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​യി.

വ​ർ​ഷ​ങ്ങ​ളാ​യി യു​എ​സ് ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​യു​ടെ മോ​സ്റ്റ് വാ​ണ്ട​ഡ് പ​ട്ടി​ക​യി​യു​ള്ള കു​റ്റ​വാ​ളി​യാ​ണ് ഒ​റ്റോ​ണി​യേ​ൽ. ഇ​യാ​ളു​ടെ ത​ല​യ്ക്ക് അ​മേ​രി​ക്ക 50 ല​ക്ഷം ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2003നും 2014​നും ഇ​ട​യി​ൽ ഒ​റ്റോ​ണി​യേ​ൽ 73 മെ​ട്രി​ക് ട​ണ്‍ കൊ​ക്കെ​യ്ൻ അ​മേ​രി​ക്ക​യി​ലേ​ക്കു ക​ട​ത്തി​യെ​ന്നാ​ണു ക​ണ​ക്ക്.

ഒ​റ്റോ​ണി​യേ​ൽ നേ​തൃ​ത്വം ന​ല്കു​ന്ന ഗ​ൾ​ഫ് ക്ലാ​ൻ മാ​ഫി​യ കൊ​ളം​ബി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ടി​ത ക്രി​മി​ന​ൽ സം​ഘ​മാ​ണ്. അ​മേ​രി​ക്ക, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മ​യ​ക്കു​മ​രു​ന്നു ക​യ​റ്റി അ​യ​യ്ക്ക​ൽ, ആ​ളു​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ള്ള, അ​ന​ധി​കൃ​ത സ്വ​ർ​ണ​ഖ​ന​നം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വ​ർ ന​ട​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.