മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ
മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ
Tuesday, October 26, 2021 8:48 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ അ​ണ​ക്കെ​ട്ട് വേ​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് പ​ഴ​യ​താ​ണെ​ന്നും പു​തി​യ​ത് പ​ണി​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു​വെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

ത​ർ​ക്ക​ങ്ങ​ളി​ൽ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കേ​ണ്ട​ത് കോ​ട​തി​ക​ളാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ‌‌‌

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് 137.5 അ​ടി പി​ന്നി​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 136.9 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. തി​ങ്ക​ളാ​ഴ്ച പ​ക​ൽ അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​ഴ തു​ട​ങ്ങി. മ​ഴ ക​ന​ത്താ​ൽ ഇ​ന്നു പ​ക​ൽ ജ​ല​നി​ര​പ്പ് 138 അ​ടി പി​ന്നി​ട്ടേ​ക്കും.

ജ​ല​നി​ര​പ്പ് 138 അ​ടി​യി​ലെ​ത്തു​ന്പോ​ൾ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കും. 140 അ​ടി​യി​ലെ​ത്തു​ന്പോ​ൾ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കും.141-​ൽ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പും 142-ൽ ​അ​വ​സാ​ന​ത്തെ മു​ന്ന​റി​യി​പ്പും ന​ൽ​കി വെ​ള്ളം​തു​റ​ന്നു​വി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.