ജ​മ്മു കാ​ഷ്മീ​രി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് അ​മി​ത്ഷാ, ച​ർ​ച്ച ഒ​ഴി​വാ​ക്കി
ജ​മ്മു കാ​ഷ്മീ​രി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് അ​മി​ത്ഷാ, ച​ർ​ച്ച ഒ​ഴി​വാ​ക്കി
Tuesday, October 26, 2021 9:52 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യു​ള്ള ച​ർ​ച്ച ഒ​ഴി​വാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ഗു​പ്ക​ർ സ​ഖ്യ​വു​മാ​യു​ള്ള ച​ർ​ച്ച​യും കേ​ന്ദ്ര​മ​ന്ത്രി ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​നും പി​ഡി​പിക്കു​മെ​തി​രേ അ​മി​ത്ഷാ രൂ​ക്ഷ വി​മ​ർ​ശ​ന​വും ഉ​ന്ന​യി​ച്ചു. കു​ടും​ബ ഭ​ര​ണ​മാ​ണ് കാ​ഷ്മീ​രി​നെ ന​ശി​പ്പി​ച്ച​ത്. മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ കാ​ഷ്മീ​രി​നെ നി​ര​ന്ത​രം ആ​ക്ര​മി​ക്കു​ന്ന​വ​ർ​ക്കൊ​പ്പം നി​ല​കൊ​ണ്ടെ​ന്നും അ​മി​ത്ഷാ കു​റ്റ​പ്പെ​ടു​ത്തി.

കാ​ഷ്മീ​രി​ന്‍റെ സ​മാ​ധാ​ന​വും വി​ക​സ​ന​വും ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നു അ​മി​ത്ഷാ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. 2019 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ജ​മ്മു കാ​ഷ്മീ​ർ സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ക്കി വി​ഭ​ജി​ച്ച​ശേ​ഷം അ​മി​ത് ഷാ​യു​ടെ ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.