മും​ബൈ ല​ഹ​രി മ​രു​ന്ന് കേ​സ്; ആ​ര്യ​ൻ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
മും​ബൈ ല​ഹ​രി മ​രു​ന്ന് കേ​സ്; ആ​ര്യ​ൻ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Tuesday, October 26, 2021 10:13 AM IST
മും​ബൈ: ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​റ​സ്റ്റ് ചെ​യ്ത ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ബോം​ബെ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കേ​സി​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ട് മു​ത​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ര്യ​ന്‍റെ ജാ​മ്യാ​പേ​ക്ഷ ര​ണ്ടു പ്രാ​വ​ശ്യം കോ​ട​തി ത​ള്ളി​യി​രു​ന്നു. മു​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ മു​കു​ള്‍ റോഹ്തഗി​യാ​ണ് ആ​ര്യ​നു വേ​ണ്ടി കോ​ട​തി​യി​ല്‍ വാ​ദി​ക്കു​ക.

അ​തേ​സ​മ​യം, കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന എ​ൻ​സി​ബി സോ​ണ​ൽ ഡ​യ​റ​ക്ട​ർ സ​മീ​ര്‍ വാ​ങ്ക​ഡെ​യ്‌​ക്കെ​തി​രെ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ഷാ​രൂ​ഖ് ഖാ​നോ​ട് എ​ന്‍​സി​ബി പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഷാ​രൂ​ഖി​നോ​ട് 25 കോ​ടി രൂ​പ ചോ​ദി​ച്ചെ​ന്നും എ​ന്നാ​ല്‍ 18 കോ​ടി​ക്ക് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​മെ​ന്നും എ​ന്‍​സി​ബി പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​തി​ല്‍ എ​ട്ട് കോ​ടി സ​മീ​ര്‍ വാ​ങ്ക​ഡെ​യ്ക്ക് ഉ​ള്ള​താ​ണെ​ന്ന് കേ​സി​ലെ പ്ര​ധാ​ന​സാ​ക്ഷി കെ.​പി. ഗോ​സാ​വി ഫോ​ണി​ല്‍ പ​റ​ഞ്ഞ​താ​യി കേ​ട്ടെ​ന്ന് മ​റ്റൊ​രു സാ​ക്ഷി​യാ​യ പ്ര​ഭാ​ക​ര്‍ സ​യി​ൽ വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ നി​യ​മ ന​ട​പ​ടി​ക​ളെ ത​കി​ടം മ​റി​ക്കാ​നും ത​ന്നെ കു​ടു​ക്കാ​നു​മാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ച് സ​മീ​ർ വാ​ങ്ക​ഡെ മും​ബൈ പോ​ലീ​സ് മേ​ധാ​വി​ക്ക് ക​ത്ത​യ​ച്ചു. ഏ​ജ​ൻ​സി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണ് പ്ര​ഭാ​ക​റി​ന്‍റെ മൊ​ഴി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.