മാനഭംഗം, കൊല: "മാന്യനായി' യഥാർഥ പ്രതി; കാമുകനു കൊടുംമർദനം
മാനഭംഗം, കൊല: "മാന്യനായി' യഥാർഥ പ്രതി; കാമുകനു കൊടുംമർദനം
Tuesday, October 26, 2021 12:39 PM IST
പ​ത്ത​നം​തി​ട്ട: ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ചു ത​നി​ക്കൊ​പ്പം താ​മ​സി​ക്കാ​ൻ എ​ത്തി​യ യു​വ​തി കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​മു​ക​നാ​യ യു​വാ​വ് നേ​രി​ടേ​ണ്ടി വ​ന്ന​ത് പോ​ലീ​സി​ന്‍റെ കൊ​ടും പീ​ഡ​നം.

യ​ഥാ​ർ​ഥ പ്ര​തി ആ​രാ​ലും സം​ശ​യി​ക്ക​പ്പെ​ടാ​തെ സു​ഖ​വാ​സം ന​ട​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ കാ​മു​ക​ൻ പോ​ലീ​സി​ന്‍റെ കൊ​ടും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കോ​​ട്ടാ​​ങ്ങ​​ൽ ചു​​ങ്ക​​പ്പാ​​റ മാ​​പ്പൂ​​ര് റ്റി​​ഞ്ചു മൈ​​ക്കി​​ളി​​ന്‍റെ (26) ദു​​രൂ​​ഹ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​ണ് കാ​മു​ക​ൻ ടി​ജി​ൻ ജോ​സ​ഫി​നെ പോ​ലീ​സ് ത​ല്ല​ച്ച​ത​ച്ച​ത്.



ഒ​ടു​വി​ൽ ര​ക്തം ഛർ​ദി​ച്ച് യു​വാ​വ് ആ​ശു​പ​ത്രി​യി​ലാ​കു​ന്ന അ​വ​സ്ഥ​യെ​ത്തി. യാ​തൊ​രു തെ​ളി​വു​ക​ളു​മി​ല്ലാ​ത്ത സം​ഭ​വ​ത്തി​ലാ​ണ് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ചു കു​റ്റം സ​മ്മ​തി​പ്പി​ക്കാ​ൻ നോ​ക്കി​യ​ത്. പോ​ലീ​സ് മ​ർ​ദ​ന​ത്തി​നെ​തി​രേ ടി​ജി​ൻ ഒ​ടു​വി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി ഇ​ട​പെ​ട​ലി​ൽ എ​സ്ഐ ഷെ​രീ​ഫി​നു സ​സ്പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ വി​വ​രി​ച്ചു ടി​ജി​ൻ ജോ​സ​ഫ് പ​ത്ര​സ​മ്മ​ള​നം ന​ട​ത്തി​യി​രു​ന്നു. ടി​ജി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു ലോ​ക്ക​ൽ പോ​ലീ​സും ടി​ജി​നും യു​വ​തി​യു​ടെ വീ​ട്ടു​കാ​രും. എ​ന്നാ​ൽ, ടി​ജി​ന്‍റെ പീ​ഡ​നം മൂ​ല​മാ​ണ് യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ത്തി യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് ടി​ജി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി​രു​ന്ന റ്റി​ഞ്ചു​വി​ന്‍റെ ജോ​ലി വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ടു ന​ഷ്ട​പ്പെ​ടു​ത്തി​യെ​ന്നും അ​തി​ന്‍റെ നി​രാ​ശ​യി​ൽ അ​വ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്നും ടി​ജി​നും വീ​ട്ടു​കാ​ർ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ത്തി.



എ​ന്നാ​ൽ, ഇ​രു​കൂ​ട്ട​രും ഇ​തൊ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്നും മൂ​ന്നാ​മ​തൊ​രാ​ൾ പ്ര​തി​യാ​യി ഉ​ണ്ടെ​ന്നും മ​ന​സി​ലാ​ക്കി​യി​ല്ല എ​ന്ന​താ​ണ് സ​ത്യം. ഒാ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ എ​ന്ന നി​ല​യി​ലു​ള്ള പ​രി​ച​യ​മാ​ണ് ത​നി​ക്ക് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്നെ​ന്നു ടി​ജി​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​തു പി​ന്നീ​ട് പ്ര​ണ​യ​മാ​യി മാ​റി. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ​ക്കും ഇ​ത് അ​റി​യാ​മാ​യി​രു​ന്നു. തു​ട​ർ​ന്നു താ​ൻ വി​ദേ​ശ​ത്തു ജോ​ലി​ക്കു​പോ​യി. യു​വ​തി​യെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠി​പ്പി​ച്ച​തും താ​നാ​ണ്. എ​ന്നാ​ൽ, ന​ഴ്സിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട സാ​ന്പ​ത്തി​ക സ്ഥി​തി​യു​ള്ള ആ​ളു​മാ​യി യു​വ​തി​യു​ടെ ക​ല്യാ​ണം ന​ട​ത്തി. പി​ന്നീ​ട് താ​നും വേ​റെ വി​വാ​ഹം ക​ഴി​ച്ചു. പി​ന്നീ​ട് ഭാ​ര്യ​യു​മാ​യി അ​ക​ന്നു.

ഇ​തി​നി​ടെ മു​ൻ കാ​മു​കി ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ചു ത​ന്നെ തേ​ടി​വ​ന്നു. തെ​റ്റി​ദ്ധാ​ര​ണ​മൂ​ല​മാ​ണ് അ​വ​ൾ വീ​ട്ടു​കാ​ർ കൊ​ണ്ടു​വ​ന്ന മ​റ്റൊ​രു വി​വാ​ഹ​ത്തി​നു സ​മ്മ​തി​ച്ച​തെ​ന്നും ടി​ജി​നൊ​പ്പം ക​ഴി​യാ​നാ​ണ് ഇ​ഷ്ട​മെ​ന്നും അ​വ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം താ​ൻ നി​ര​സി​ച്ചു.

കാ​സ​ർ​ഗോ​ട്ടു​ള്ള സ​മ​യ​ത്താ​ണ് യു​വ​തി വീ​ട്ടി​ൽ വ​ന്ന​ത്. പി​റ്റേ​ന്നു ത​ന്നെ യു​വ​തി​യെ കീ​ഴ്വാ​യ്പൂ​ർ പോ​ലീ​സി​ൽ ഹാ​ജ​രാ​ക്കി. ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​ർ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യെ​ങ്കി​ലും യു​വ​തി പോ​യി​ല്ല. സ്വ​ന്തം വീ​ട്ടു​കാ​രെ വി​ളി​ച്ചി​ട്ട് അ​വ​ർ വ​ന്നി​ല്ല. അ​തോ​ടെ ത​നി​ക്കൊ​പ്പം പോ​രു​ക​യാ​ണെ​ന്ന് അ​വ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ത​നി​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ൽ അ​വ​ളു​ടെ ജോ​ലി വീ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ കാ​ര​ണം ന​ഷ്ട​മാ​യി. അ​വ​ൾ ജോ​ലി ചെ​യ്യു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ അ​വ​ർ തേ​ടി​ച്ചെ​ല്ലു​മാ​യി​രു​ന്നെ​ന്നും ടി​ജി​ൻ​ആ​രോ​പി​ച്ചി​രു​ന്നു. ഒ​രി​ക്ക​ൽ ജോ​ലി ന​ഷ്ട​മാ​യ​പ്പോ​ൾ അ​വ​ൾ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച സം​ഭ​വം ഉ​ണ്ടാ​യി. യു​വ​തി​യു​ടെ വീ​ട്ടു​കാ​രു​ടെ സ്വാ​ധീ​നം മൂ​ല​മാ​ണ് എ​സ്ഐ ത​ന്നെ മ​ർ​ദി​ച്ചു കു​റ്റം സ​മ്മ​തി​പ്പി​ക്കാ​ൻ നോ​ക്കി​യ​തെ​ന്നും യു​വാ​വ് ആ​രോ​പി​ച്ചി​രു​ന്നു.

കൈ​മു​റി​ക്കു​ന്ന​തി​നു മു​ന്പ് യു​വ​തി വീ​ട്ടു​കാ​ർ​ക്കെ​തി​രേ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് താ​ൻ എ​സ്ഐ​ക്കു കൈ​മാ​റാ​തെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കു കൈ​മാ​റി​യ​തും എ​സ്ഐ ഷെ​രീ​ഫി​നെ ചൊ​ടി​പ്പി​ച്ചെ​ന്നും അ​തും മ​ർ​ദ​ന​ത്തി​നു കാ​ര​ണ​മാ​യെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21ന് ​ത​നി​ക്കു ക്രൂ​ര​മ​ർ​ദ​ന​മേ​റ്റു. ചോ​ര ഛർ​ദി​ച്ചു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി.

അ​വി​ടെ​യും എ​സ്ഐ എ​ത്തി​യി​രു​ന്നു. ചി​കി​ത്സാ​ച്ചെ​ല​വ് വ​ഹി​ച്ചോ​ളാ​മെ​ന്നും കേ​സി​ന് പോ​ക​രു​തെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തു​വ​ക​വ​യ്ക്കാ​തെ താ​ൻ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യ​പ്പോ​ഴാ​ണ് അ​യാ​ൾ​ക്കു സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച​തെ​ന്നും ടി​ജി​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി നാ​സ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ടി​ജി​ൻ.

കോ​​ട്ടാ​​ങ്ങ​​ൽ ചു​​ങ്ക​​പ്പാ​​റ മാ​​പ്പൂ​​ര് റ്റി​​ഞ്ചു മൈ​​ക്കി​​ളി​​ന്‍റെ (26) ദു​​രൂ​​ഹ മ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 2019ൽ ​​പെ​​രു​​ന്പെ​​ട്ടി പോ​​ലീ​​സ് ചാ​​ർ​​ജ് ചെ​​യ്ത കേ​​സി​​ലാ​ണ് കോ​​ട്ടാ​​ങ്ങ​​ൽ പു​​ളി​​മൂ​​ട്ടി​​ൽ ന​​സീ​​റി​​നെ (നെ​​യ്മോ​​ൻ - 39) ജി​​ല്ലാ ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണ സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഡി​​വൈ​​എ​​സ്പി ജെ. ​​ഉ​​മേ​​ഷ് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​റ​​സ്റ്റു ചെ​​യ്ത പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

2019 ഡി​​സം​​ബ​​ർ 15നാ​​ണ് റ്റി​​ഞ്ചു​​വി​​നെ കോ​​ട്ടാ​​ങ്ങ​​ൽ പു​​ല്ലാ​​ന്നി​​പ്പാ​​റ ക​​ണ​​യി​​ങ്ക​​ൽ റ്റി​​ജി​​ൻ ജോ​​സ​​ഫി​​ന്‍റെ വീ​​ട്ടി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. വീ​​ട്ടി​​ലെ കി​​ട​​പ്പു​​മു​​റി​​യി​​ൽ ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ കീ​​ഴ്പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ക്ക​​വേ ക​​ട്ടി​​ലി​​ൽ ത​​ല ഇ​​ടി​​ച്ച് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ റ്റി​​ഞ്ചു​​വി​​നെ ക്രൂ​​ര​​മാ​​യി പീ​​ഡി​​പ്പി​​ച്ച ന​​സീ​​ർ തു​​ട​​ർ​​ന്ന് മു​​റി​​യു​​ടെ മേ​​ൽ​​ക്കൂ​​ര​​യി​​ലെ ഇ​​രു​​ന്പ് ഹൂ​​ക്കി​​ൽ കെ​​ട്ടി​​ത്തൂ​​ക്കി കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ജി​​ല്ലാ ക്രൈം ​​ബ്രാ​​ഞ്ചി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ തെ​​ളി​​ഞ്ഞു.

സം​​ഭ​​വ ​​ദി​​വ​​സം രാ​​വി​​ലെ 9.45നും ​​വൈ​​കു​​ന്നേ​​രം 4.30 നു​​മി​​ട​​യി​​ലു​​ള്ള സ​​മ​​യ​​ത്താ​​ണ് മ​​ര​​ണം സം​​ഭ​​വി​​ച്ചതെ​​ന്നാ​​യി​​രു​​ന്നു കേ​​സ്. തൂ​​ങ്ങി​​മ​​ര​​ണം എ​​ന്ന നി​​ല​​ക്കാ​​യി​​രു​​ന്നു ലോ​​ക്ക​​ൽ പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.