ഗാ​ഡ്ഗി​ലേ പ്രശ്നം തീ​രും! ഇ​ടു​ക്കി​യിൽ ഒറ്റക്കാര്യം ചെയ്താൽ മതി.. കു​റി​പ്പ് വൈ​റ​ൽ...
ഗാ​ഡ്ഗി​ലേ പ്രശ്നം തീ​രും! ഇ​ടു​ക്കി​യിൽ ഒറ്റക്കാര്യം ചെയ്താൽ മതി.. കു​റി​പ്പ് വൈ​റ​ൽ...
Tuesday, October 26, 2021 3:05 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണം കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യാ​ണെ​ന്നു ആരോപിക്കുന്ന ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​നെ പൊ​ളി​ച്ച​ട​ക്കു​ന്ന കു​റി​പ്പ് വൈ​റ​ലാ​കു​ന്നു.

ക​പ​ട പ​രി​സ്ഥി​തി വാ​ദി​ക​ൾ ക​ർ​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും മേ​ക്കി​ട്ടു ക​യ​റു​ന്ന​തി​നു മു​ന്പ് ഇ​ടു​ക്കി​യി​ലെ ടൂ​റി​സം നി​രോ​ധി​ക്കു​ക​യാ​ണ് വേ​ണ്ടെ​ന്ന​താ​ണ് കാ​ര്യ​കാ​ര​ണ സ​ഹി​തം ഈ ​കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഇ​വി​ടെ പ്ര​ശ്നം ഇ​ടു​ക്കി​യു​ടെ​ പ​രി​സ്ഥി​തി ആ​ണ​ല്ലോ. അ​തി​നു ഗാ​ഡ്ഗി​ലി​ന്‍റെ പേ​രി​ൽ ഇ​റ​ക്കി​യ ഒ​രു വ​ല്യ പു​സ്ത​കം ഒ​ന്നും വേ​ണ്ട. ദാ ​ഇ​തു ന​ട​പ്പി​ലാ​ക്കി​യാ​ൽ മ​തി .

1. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ ടൂ​റി​സം നി​രോ​ധി​ക്കു​ക. ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ടൂ​റി​സ്റ്റു​ക​ൾ വ​രാ​ൻ പാ​ടി​ല്ല.

കാ​ര​ണ​ങ്ങ​ൾ:

a ) ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും മ​ല ക​യ​റി വ​രു​ന്ന​ത്. ഇ​ത് മൂ​ലം ഉ​ണ്ടാ​കു​ന്ന പു​ക​യും, ചൂ​ടും ഇ​ടു​ക്കി​യു​ടെ കാ​ലാ​വ​സ്ഥ​യെ ത​കി​ടം മ​റി​ക്കു​ന്നു. കി​ലോ​മീ​റ്റ​റു​ക​ൾ നീ​ള​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​ക​ൾ ഫ​സ്റ്റ് ഗി​യ​റി​ൽ പു​ക തു​പ്പി ഏ​ന്തി വ​ലി​ഞ്ഞ് ക​യ​റി വ​രു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണ​ത്തിന്‍റെ അ​ള​വ് എ​ന്തേ ക​ണ​ക്കു​ക​ളി​ൽ വ​രു​ന്നി​ല്ല.

b) ടൂ​റി​സ്റ്റു​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്ത​മാ​ണ് ഇ​ടു​ക്കി റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സിന്‍റെ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്. എ​ത്ര റി​സോ​ർ​ട്ടു​ക​ൾ പ​ണി​താ​ലും അ​തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ വാ​ട​ക കൊ​ടു​ത്ത് താ​മ​സി​ക്കാ​ൻ ആ​ളു​ണ്ട്. അ​തു കൊ​ണ്ട് വ​ൻ​കി​ട വ്യ​വ​സാ​യി​ക​ളും രാ​ഷ്‌ട്രീ​യ നേ​താ​ക്ക​ന്മാ​രും സി​നി​മാ താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ പ്ര​മാ​ണി​മാ​രും പ​രി​സ്ഥി​തി​വാ​ദി​ക​ളും മാ​ധ്യമ​മാ​ഫി​യ​യും അ​ട​ങ്ങു​ന്ന വ​ൻ ലോ​ബി ഇ​ടു​ക്കി പോ​ലു​ള്ള ത​ണു​ത്ത മ​ല​നി​ര​ക​ളു​ടെ വ്യ​വ​സാ​യ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് റി​സോ​ർ​ട്ടു​ക​ൾ നി​ർ​മി​ച്ചു കൂ​ട്ടു​ന്നു.​

ആ​ഗോ​ള താ​പ​നം വ​ർ​ദ്ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഈ ​മ​ല​നി​ര​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർധ​ന​വ​ല്ലാ​തെ കു​റ​വു​ണ്ടാ​വി​ല്ല എ​ന്ന​ത് അ​വ​ർ​ക്കു ന​ന്നാ​യി അ​റി​യാം. അ​തി​നു വേ​ണ്ടി കാ​പ്പി​യും കു​രു​മു​ള​കും വി​ള​ഞ്ഞി​രു​ന്ന മ​ല​ക​ളി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി കു​ന്നു​ക​ൾ ഇ​ടി​ച്ച് നി​ര​ത്തു​ന്നു. മ​ല​ഞ്ചെ​രു​വു​ക​ളി​ൽ വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു.​

ഇ​തു മൂ​ലം മ​ല​നി​ര​ക​ളു​ടെ സ്വ​ഭാ​വി​ക​ത ന​ഷ്ട​പ്പെ​ടു​ന്നു.​ മ​ര​ക്കാ​ടു​ക​ൾ റി​സോ​ർ​ട്ട് വ​ന​ങ്ങ​ളാ​യി മാ​റു​ന്നു. ഈ ​കോ​ൺ​ക്രീ​റ്റ് വ​ന​ങ്ങ​ളു​ടെ വി​സ്തൃ​തി അ​നു​നി​മി​ഷം വ​ർ​ധി​ക്കു​ന്നു. അ​തു വ​ലി​യ പാ​രി​സ്ഥി​തി​ക ആ​ഘാ​തം സൃ​ഷ്ടി​ക്കു​ന്നു.

c) റി​സോ​ർ​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന മ​ലി​നീ​ക​ര​ണം വ​ള​രെ വ​ലു​താ​ണ്.​പെ​രി​യാ​ർ പോ​ലു​ള്ള പു​ണ്യ ന​ദി​ക​ൾ ഉ​ത്ഭ​വി​ക്കു​ന്ന മ​ല​നി​ര​ക​ളി​ലെ,100 മു​റി​ക​ളു​ള്ള ഒ​രു റി​സോ​ർ​ട്ടി​ലെ സെ​പ്റ്റി​ക് ടാ​ങ്കു​ക​ളി​ൽ വ​ന്ന​ടി​യു​ന്ന ഹ്യൂ​മ​ൻ വേ​സ്റ്റിന്‍റെ അ​ള​വ് എ​ത്ര മാ​ത്ര​മാ​ണ്.​അ​തു പോ​ലെ എ​ത്ര ആ​യി​രം റി​സോ​ർ​ട്ടു​ക​ൾ.​ഇ​ത് മു​ഴു​വ​ൻ ഏ​റ്റെ​ടു​ക്കേ​ണ്ട പാ​പ​ഭാ​രം ഈ ​മ​ല​ക​ൾ​ക്കാ​ണ്.

d) 100 മു​റി​ക​ളു​ള്ള ഒ​രു റി​സോ​ർ​ട്ടി​ൽ എ​ത്ര ലി​റ്റ​ർ വെ​ള്ളം ഒ​രു ദി​വ​സം ആ​വ​ശ്യ​മു​ണ്ടാ​വും. കു​ഴ​ൽ​കി​ണ​റു​ക​ൾ നി​ർ​മ്മി​ച്ച് അ​നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ൽ ജ​ലം ഊ​റ്റി​യെ​ടു​ക്കു​ന്ന​തു​മൂ​ലം, ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ന്റെ അ​ള​വ് അ​തി​വേ​ഗം താ​ഴു​ന്നു. അ​ങ്ങ​നെ സ്വ​ഭാ​വി​ക ഉ​റ​വ​ക​ൾ, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കു​ടി​വെ​ള്ളം, ന​ദി​ക​ൾ എ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു

e) ടൂ​റി​സ്റ്റു​ക​ൾ വ​രു​ന്ന​തി​ലൂ​ടെ കു​മി​ഞ്ഞ് കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് ആ​ർ​ക്കും അ​റി​യി​ല്ല. ഉ​ദാ​ഹ​ര​ണ​മാ​യി നേ​ര്യ​മം​ഗ​ലം മൂ​ന്നാ​ർ മ​റ​യൂ​ർ പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കു​മി​ഞ്ഞ് കൂ​ടു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പ്ലേ​റ്റു​ക​ൾ, ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സു​ക​ൾ തു​ട​ങ്ങി, മ​ദ്യ​പി​ച്ച ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞ് പൊ​ട്ടി​ച്ച് ര​സി​ക്കു​ന്ന ചി​ല്ലു കു​പ്പി​ക​ൾ വ​രെ ഈ ​മ​ല​നി​ര​ക​ളി​ൽ പ്ലാ​സ്റ്റി​ക്, ഗ്ലാ​സ് ആ​വ​ര​ണം തീ​ർ​ക്കു​ന്നു. മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും ഇ​ത് ഭീ​ഷ​ണി​യാ​കു​ന്നു. ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ മൃ​ഗ​ങ്ങ​ളി​ൽ രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്നു. കു​പ്പി​ക​ളും ഗ്ലാ​സു​ക​ളും കൊ​തു​ക് ഫാ​ക്ട​റി​ക​ളാ​കു​ന്നു.

F) ടൂ​റി​സ​ത്തി​ൽനി​ന്നു വ​രു​മാ​ന​മു​ണ്ടാ​ക്കി ഇ​ടു​ക്കി​യി​ലെ ഒ​രു ക​ർ​ഷ​ക​നും ര​ക്ഷപ്പെ​ട്ടി​ട്ടി​ല്ല. ടൂ​റി​സ്റ്റു​ക​ളു​ടെ സീ​സ​ണാ​യാ​ൽ വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന കൊ​ക്കോ, കു​രു​മു​ള​ക്, കാ​പ്പി ക്കു​രു, എ​ന്നി​വ എ​വി​ടേ​ന്നോ വ​രു​ന്ന ടൂ​റി​സ്റ്റു​ക​ൾ പ​റി​ച്ചുകൊ​ണ്ട‌ു പോ​കും. ചോ​ദി​ക്കാ​ൻ ചെ​ന്ന ക​ർ​ഷ​ക​ൻ പി​ന്നെ ദി​വ​സ​ങ്ങ​ളോ​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​യ​റി​യി​റ​ങ്ങി ന​ട​ന്ന​തും ച​രി​ത്രം
അ​തുകൊ​ണ്ട് ഒ​ന്നാ​മ​താ​യി ടൂ​റി​സം നി​രോ​ധി​ക്കു​ക. ഇ​ടു​ക്കി​യി​ലേ​ക്കു നേ​ര്യ​മം​ഗ​ലം പാ​ലം ക​ട​ന്ന് ഒ​രു ടൂ​റി​സ്റ്റും ക​ട​ന്നു വ​ര​രു​ത്.

2) പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ ക​ല്ലു​ക​ൾ മ​ല​ക​ളു​ടെ അ​തി​ർ​ത്തി​ക്ക് പു​റ​ത്തേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​ത് നി​രോ​ധി​ക്കു​ക.

കാ​ര​ണ​ങ്ങ​ൾ:

a ) പാ​റ​മ​ട മാ​ഫി​യ എ​ന്ന​തു പ​ശ്ചി​മ​ഘ​ട്ട​ത്തെ കാ​ർ​ന്നു​ തി​ന്നു​ന്ന മാ​ര​ക കാ​ൻ​സ​റാ​ണ്. ​ഈ ക​ല്ല് പു​ഴു​ങ്ങി​യ​താ​ണ് മ​ല​യോ​ര ജ​ന​ത ഭ​ക്ഷ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​താ​ണ് കു​റേ ആ​ളു​ക​ളു​ടെ എ​ങ്കി​ലും ചി​ന്ത.

എ​ന്നാ​ൽ, ഈ ​പാ​റ​മ​ട​ക​ളി​ലെ ക​ല്ലു​ക​ൾ എ​ങ്ങോ​ട്ട് പോ​കു​ന്നു. വി​ഴി​ഞ്ഞം തു​റ​മു​ഖം നി​ർ​മി​ക്കാ​നു​ള്ള ക​ല്ല് എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​ത്.​ കൊ​ച്ചി മെ​ട്രോ നി​ർ​മി​ക്കാ​നു​ള്ള ക​ല്ല് എ​വി​ടെ നി​ന്നാ​ണ്. എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ​കി​ട ന​ഗ​ര​ങ്ങ​ളി​ൽ ച​തു​പ്പും കാ​യ​ലും നി​ക​ത്തി കെ​ട്ടി​പ്പൊ​ക്കു​ന്ന നി​ർ​മി​തി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ക​ല്ല്‌ എ​വി​ടെ നി​ന്നാ​ണ്.

ഇ​ടു​ക്കി​യി​ലെ ടൂ​റി​സം നി​രോ​ധി​ച്ചാ​ൽ ഇ​ടു​ക്കി​യി​ലെ ​കെ​ട്ടി​ട നി​ർ​മ്മാ​ണം 100ൽ ​ഒ​ന്നാ​യി കു​റ​യും. ക​ല്ല് പു​റ​ത്തേ​ക്കു കൊ​ണ്ടു പോ​കു​ന്നി​ല്ല എ​ങ്കി​ൽ പി​ന്നെ ഇ​ടു​ക്കി​യി​ലെ റോ​ഡു​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള നാ​മ​മാ​ത്ര​മാ​യ പാ​റ​പൊ​ട്ടി​ക്ക​ൽ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. അ​ങ്ങ​നെ പാ​റ​മ​ട മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​വും അ​വ​സാ​നി​ക്കും.

അ​തുകൊ​ണ്ട് ഇ​നി മു​ത​ൽ നേ​ര്യ​മം​ഗ​ലം പാ​ലം ക​ട​ന്ന് ക​ല്ല് ഇ​ടു​ക്കി​ക്കു പു​റ​ത്തേ​ക്കു പോ​കാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​മം നി​ർ​മി​ച്ചാ​ൽ വി​വി​ധ വ​ഴി​ക​ളി​ൽ മ​ല​യോ​ര ജ​ന​ത കാ​വ​ൽ നി​ൽ​ക്കും, ക​ല്ലു​മാ​യി പോ​കു​ന്ന ഭീ​ക​ര ടോ​റ​സു​ക​ളെ ത​ട​യാ​ൻ. പ​ശ്ചി​മ​ഘ​ട്ട​ത്തെ സം​ര​ക്ഷി​ക്കാ​ൻ. അ​ങ്ങ​നെ പാ​റ ഉ​പ​ഭോ​ഗം കു​റ​ക്കാ​നും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും.

3) ഇ​ടു​ക്കി​യി​ലെ 40 ൽ ​അ​ധി​കം വ​രു​ന്ന ഡാ​മു​ക​ൾ ഡി ​ക​മ്മീ​ഷ​ൻ ചെ​യ്യു​ക. ഇ​ടു​ക്കി​യി​ലെ ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ര​ണ്ടോ മൂ​ന്നോ ചെ​റു​കി​ട വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ മാ​ത്രം നി​ല നി​ർ​ത്തി ഇ​ടു​ക്കി ഡാം ​പോ​ലു​ള്ള ഭീ​മാ​കാ​ര നി​ർ​മി​തി​ക​ൾ ത​ക​ർ​ത്തു ക​ള​യു​ക​യും മ​ല​മു​ക​ളി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന മ​നു​ഷ്യ ​നി​ർമി​ത ക​ട​ലു​ക​ൾ വ​ന​ഭൂ​മി ആ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ക.

കാ​ര​ണ​ങ്ങ​ൾ:

a ) വ​ലി​യ ഡാ​മു​ക​ളി​ൽ സം​ഭ​രി​ക്കു​ന്ന ജ​ല​ത്തി​ന്‍റെ ഭാ​രം ആ​യി​ര​ക്ക​ണ​ക്കി​ന് ട​ൺ ആ​ണ്.​ഇ​ത് മ​ഴ​ക്കാ​ല​ത്ത് കൂ​ടി​യും വേ​ന​ൽ കാ​ല​ത്തു കു​റ​ഞ്ഞും ഇ​രി​ക്കു​ന്നു. ഭൂ​മി​യു​ടെ അ​ടി​ത്ത​ട്ടി​ലെ പ്ലേ​റ്റു​ക​ളു​ടെ സം​ഗ​മ സ്ഥാ​ന​ത്താ​ണ് പ​ല ഡാ​മു​ക​ളു​ടെ​യും ഭാ​രം ഏ​കീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത് പ്ര​കൃ​തി​യു​ടെ സ്വ​ഭാ​വി​ക​ത​യെ ബാ​ധി​ക്കു​ക​യും മ​ർ​ദ വ്യ​തി​യാ​നം ഭൂ​ക​മ്പ സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

b) ലോ​ക​ത്തൊ​രി​ട​ത്തും ഇ​ല്ലാ​ത്ത ജൈ​വ വൈ​വി​ധ്യമാ​ണ് ഇ​ടു​ക്കി​യു​ടെ​ത് എ​ന്നാ​ണ​ല്ലോ ഗാ​ഡ്ഗി​ൽ പ​റ​യു​ന്ന​ത്. ഡാ​മു​ക​ൾ ഇ​ല്ല എ​ങ്കി​ൽ വെ​ള്ള​ത്തി​ൽ മു​ങ്ങി ന​ശി​ച്ചു​പോ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ സ്വ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യെ ന​മു​ക്കു തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും.

പി​ന്നെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ര് കാ​ര്യം കൂ​ടി ഉ​ണ്ട്‌, ലോ​കം മു​ഴു​വ​ൻ കാ​ലാ​വ​സ്ഥ മാ​റു​ക ആ​ണ് എ​ല്ലാ​യി​ട​ത്തും വെ​ള്ള​പ്പൊ​ക്കം, പെ​രു​മ​ഴ ഉ​ണ്ടാ​കു​ന്നു, ഇ​നി ഒ​ര് തി​രി​ച്ചു പോ​ക്കി​ല്ല, കേ​ര​ളം പ​ണ്ട് ക​ട​ൽ കേ​റി ഉ​ണ്ടാ​യ ഭൂ​മി ആ​ണ്, അ​തു വീ​ണ്ടും ക​ട​ലി​ൽ മു​ങ്ങാ​തി​രി​ക്ക​ണം എ​ങ്കി​ൽ ഏ​തെ​ങ്കി​ലും മ​ത​ത്തെ അ​ല്ലെ​ങ്കി​ൽ ക​ർ​ഷ​ക​രെ കു​റ്റം പ​റ​യു​ന്ന സ്ഥി​രം പ​രി​പാ​ടി നി​ർ​ത്തു​ക.

​ഒ​രു തു​ള്ളി വെ​ള്ളം പോ​ലും മ​ണ്ണി​ൽ താ​ഴാ​തെ മി​റ്റം വ​രെ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന മ​ല​യാ​ളി, മ​ണ​ൽ നി​റ​ഞ്ഞു കി​ട​ന്നി​ട്ടും കോ​രാ​ൻ പ​റ്റാ​തെ, എം സാൻഡ് പാ​റ​പ്പൊ​ടി ഉ​പ​ഗോ​ഗി​ച്ചു ചോ​ർ​ന്നു ഒ​ലി​ക്കു​ന്ന വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഗ​തി​കേ​ട് ഉ​ള്ള മ​ല​യാ​ളി, ന​ദി​ക​ളി​ൽ മ​ണ​ൽ നി​റ​ഞ്ഞു കി​ട​ന്നാ​ൽ വെ​ള്ളം ക​ര വ​ഴി ന​മ്മു​ടെ വീ​ട്ടി​ൽ കൂ​ടി ത​ന്നെ ഒ​ഴു​കും.

പ​ണ്ട് ഭൂ​മി​യി​ൽ കൃ​ഷി, മ​ണ്ണ് ഇ​ള​കാ​ൻ സം​വി​ധാ​നം ഉ​ണ്ട്‌, പാ​ട​ങ്ങ​ൾ നി​ക​ത്തി എ​യ​ർ​പോ​ർ​ട്ട്, വീ​ട്,, പി​ന്നെ ഇ​ങ്ങ​നെ വെ​ള്ളം ഭൂ​മി​യി​ൽ ഇ​റ​ങ്ങും? മ​ണ്ണി​ൽ താ​ഴാ​ൻ പ​റ്റാ​തെ വെ​ള്ളം ആ​വി​യാ​യി നേ​രെ മു​ക​ളി​ൽ ത​ന്നെ ഉ​യ​രും.

ആ​വി ത​ട്ടി മ​ല​യാ​ളി വി​ല​പി​ക്കു​ന്നു, എ​ന്തൊ​രു ഉ​ഷ്ണം /ഇ​പ്പോ​ൾ പെ​യ്യു​ന്ന പോ​ലെ പെ​രു​മ​ഴ മു​ല്ല​പ്പെ​രി​യാ​ർ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ പെ​യ്താ​ൽ ഡാം ​ത​ക​ർ​ന്നാ​ൽ 5, 6 ജി​ല്ല​ക​ൾ ത​ന്നെ കാ​ണി​ല്ല, അ​ത് അ​ടി​യ​ന്ത​രം​ ആ​യി de ക​മ്മീ​ഷ​ൻ ചെ​യ്യ​ണം, ക​ല​ഹ​ര​ണം വ​ന്ന ഡാം ​നി​ല​നി​ർ​ത്തു​ന്ന​ത് വള​രെ അ​പ​ക​ടം​ ആ​ണ്.

- ഫാ. ജോണി ചിറ്റേമാരിയിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.