എം​ജി സം​ഘ​ർ​ഷം; നാ​ല് കേ​സുകൾ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന് മ​ന്ത്രി
എം​ജി സം​ഘ​ർ​ഷം; നാ​ല് കേ​സുകൾ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന് മ​ന്ത്രി
Tuesday, October 26, 2021 2:16 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് കേ​സു​ക​ളെ​ടു​ത്തു​വെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു. നി​യ​മ​സ​ഭ​യെ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​ഘ​ർ​ഷ​ത്തി​ൽ എ​ഐ​എ​സ്എ​ഫ് വ​നി​ത പ്ര​വ​ർ​ത്ത​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റ​തി​ൽ ത​ന്‍റെ സ്റ്റാ​ഫി​ലെ ആ​ർ​ക്കും പ​ങ്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.



അ​തേ​സ​മ​യം, മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. ക്യാം​പ​സ് വ​ള​പ്പി​ല്‍ ദ​ളി​ത് പെ​ണ്‍​കു​ട്ടി അ​പ​മാ​നി​ക്ക​പ്പെ​ട്ട​തി​ല്‍ മ​ന്ത്രി ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് അം​ഗ​ത്തി​നെ​തി​രെ കേ​സി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.