"വാ​ങ്ക​ഡെ ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യു​ടെ ആ​ൾ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി'- വെ​ളി​പ്പെ​ടു​ത്ത​ൽ
"വാ​ങ്ക​ഡെ ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യു​ടെ ആ​ൾ, ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി'- വെ​ളി​പ്പെ​ടു​ത്ത​ൽ
Tuesday, October 26, 2021 2:14 PM IST
മും​ബൈ: ആ​ര്യ​ൻ ഖാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ക​ളാ​യ ല​ഹ​രി​മ​രു​ന്നു​വേ​ട്ട കേ​സി​ൽ എ​ൻ​സി​ബി മും​ബൈ സോ​ണ​ൽ ഡ​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്കെ​ഡെ​യ്ക്കെ​തി​രേ ആ​രോ​പ​ണം ക​ടു​പ്പി​ച്ച് മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ന​വാ​ബ് മാ​ലി​ക്ക്. വാ​ങ്ക​ഡെ​യെ വി​മ​ർ​ശി​ച്ചു​ള്ള എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ത്ത് പു​റ​ത്തു​വി​ട്ടാ​ണ് മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

സ​മീ​റി​നൊ​പ്പം ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന പേ​രി​ലാ​ണ് ക​ത്ത് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 26 കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ര്യ​നെ കു​ടു​ക്കാ​ൻ ല​ഹ​രി​മ​രു​ന്ന് കൊ​ണ്ടു​വെ​ച്ച​ത് എ​ൻ​സി​ബി​യെ​ന്നാ​ണ് ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ൽ. ല​ഹ​രി​മ​രു​ന്ന് കൊ​ണ്ടു​പോ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.



മ​യ​ക്കു​മ​രു​ന്ന് കേ​സ് ചൂ​ണ്ടി​ക്കാ​ട്ടി ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ​യും വാ​ങ്ക​ഡെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ദീ​പി​ക പ​ദു​കോ​ൺ, രാ​കു​ൽ പ്രീ​ത് സിം​ഗ്, ശ്ര​ദ്ധാ ക​പൂ​ർ, അ​ർ​ജു​ൻ രാം​പാ​ൽ എ​ന്നി​വ​രെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു. വാ​ങ്ക​ഡെ​യ്ക്ക് മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ക​ത്ത് എ​ൻ​സി​ബി ത​ല​വ​ന് കൈ​മാ​റു​മെ​ന്നും ന​വാ​ബ് മാ​ലി​ക്ക് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.