പാ​ക് വി​ജ​യം ആ​ഘോ​ഷി​ച്ചു; കാ​ഷ്മീ​രി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ
പാ​ക് വി​ജ​യം ആ​ഘോ​ഷി​ച്ചു; കാ​ഷ്മീ​രി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ
Tuesday, October 26, 2021 2:01 PM IST
ശ്രീ​ന​ഗ​ർ: ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ ട്വ​ന്‍റി20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ലെ പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച ശ്രീ​ന​ഗ​റി​ലെ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നിക​ള്‍​ക്കെ​തി​രെ ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. യു​എ​പി​എ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ശ്രീ​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ഷേ​രെ കാ​ഷ്മീ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ​യും വി​ദ്യാ​ർ​ഥി​നികൾ ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.



ശ്രീ​ന​ഗ​റി​ലെ ക​ര​ൺ ന​ഗ​ർ, സൗ​ര എ​ന്നീ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് തീ​വ്ര​വാ​ദ വി​രു​ദ്ധ നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് ജ​മ്മു​കാ​ഷ്മീ​ർ പീ​പ്പി​ൾ​സ് കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് സ​ജാ​ദ് ലോ​ൺ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.