ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: വി​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ്
ട്വ​ന്‍റി-20 ലോ​ക​ക​പ്പ്: വി​ൻ​ഡീ​സി​ന് ബാ​റ്റിം​ഗ്
Tuesday, October 26, 2021 3:37 PM IST
ദു​ബാ​യി: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് ഇ​ല്ലാ​തെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യ അ​സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹം സ്വ​യം പി​ൻ​വാ​ങ്ങി​യെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീം ​നാ​യ​ക​ൻ ടെ​മ്പ ബാ​വു​മ അ​റി​യി​ച്ചു. ഡി​കോ​ക്കി​ന് പ​ക​രം റീ​സ ഹെ​ൻ​ഡ്രി​ക്സ് ടീ​മി​ലി​ടം നേ​ടി.

സൂ​പ്പ​ർ 12-ലെ ​ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​രു ടീ​മി​നും തോ​ൽ​വി നേ​രി​ട്ട​തി​നാ​ൽ സെ​മി​സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ ഇ​ന്ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യോ​ടും വി​ൻ​ഡീ​സ് ഇം​ഗ്ല​ണ്ടി​നോ​ടു​മാ​ണ് തോ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.