ഇ​നി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം; പാ​ക് സ​ഹോ​ദ​ര​ന്മാ​ർ​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ഇ​നി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം; പാ​ക് സ​ഹോ​ദ​ര​ന്മാ​ർ​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
Tuesday, October 26, 2021 6:41 PM IST
കൊ​ച്ചി: ചി​കി​ത്സ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ​ഹോ​ദ​ര​ങ്ങ​ളാ​യ ഇ​മ്രാ​ൻ മു​ഹ​മ്മ​ദ്, അ​ലി അ​സ്ഗ​ർ എ​ന്നി​വ​ർ​ക്കെ​തി​രാ​യ കേ​സാ​ണ് റ​ദ്ദാ​ക്കി​യ​ത്.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രു​വ​ർ​ക്കും കോ​ട​തി അ​നു​മ​തി ന​ൽ​കി. വ്യ​ക്ത​മാ​യ യാ​ത്രാ​രേ​ഖ​ക​ളും അ​നു​മ​തി​ക​ളോ​ടെ​യു​മാ​ണ് പാ​ക് സ​ഹോ​ദ​ര​ങ്ങ​ൾ രാ​ജ്യ​ത്ത് എ​ത്തി​യ​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സിം​ഗി​ൾ എ​ൻ​ട്രി മെ​ഡി​ക്ക​ൽ വി​സ​യി​ലാ​ണ് ഇ​രു​വ​രും ഓ​ഗ​സ്റ്റ് 18ന് ​ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം എ​റ​ണാ​കു​ളം വാ​ഴ​ക്കാ​ല​യി​ലെ ആ​മ്രി റി​ഹാ​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ചി​കി​ത്സ തേ​ടി. രേ​ഖ​ക​ൾ ബ്യൂ​റോ ഓ​ഫ് ഇ​മി​ഗ്രേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്തി​രു​ന്നു.

ത​ങ്ങ​ൾ എ​ത്തി​യ വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​റ​ണാ​കു​ളം സ്‌​പെ​ഷ​ൽ ബ്രാ​ഞ്ച് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. സെ​പ്റ്റം​ബ​ർ 19ന് ​ചി​കി​ത്സ അ​വ​സാ​നി​ച്ച വി​വ​ര​വും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചെ​ന്നാ​രോ​പി​ച്ച് പോ​ലീ​സ് കേ​സ് എ​ടു​ത്തു.

ഷാ​ർ​ജ വ​ഴി ലാ​ഹോ​റി​ലേ​ക്ക് മ​ട​ങ്ങാ​ൻ ചെ​ന്നൈ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​ന്‍റെ ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ മ​ട​ങ്ങി​പ്പോ​കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ കേ​സ് റ​ദ്ദാ​ക്കി തി​രി​ച്ചു​പോ​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​രും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.