വ​യ​നാ​ട്ടി​ൽ മാ​വോ​വാ​ദി കീ​ഴ​ട​ങ്ങി
വ​യ​നാ​ട്ടി​ൽ മാ​വോ​വാ​ദി കീ​ഴ​ട​ങ്ങി
Tuesday, October 26, 2021 8:27 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ മാ​വോ​വാ​ദി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​അ​ര​വി​ന്ദ് സു​കു​മാ​ർ മു​ന്പാ​കെ കീ​ഴ​ട​ങ്ങി. സി​പി​ഐ മാ​വോ​യി​സ്റ്റ് ക​ബ​നി ദ​ള​ത്തി​ലെ ഡ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി പ​ണി​ക്ക​പ്പ​റ​ന്പി​ൽ ലി​ജേ​ഷ് (രാ​മു 37) ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ലി​ജേ​ഷ് സ്വ​മ​ന​സാ​ലെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​തെ​ന്നു ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ത്ത​ര മേ​ഖ​ല ഐ​ജി അ​ശോ​ക് യാ​ദ​വ് അ​റി​യി​ച്ചു.

പു​ൽ​പ്പ​ള്ളി​യി​ൽ​നി​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പു ക​ർ​ണാ​ട​ക​യി​ലേ​ക്കു ഇ​ഞ്ചി​പ്പ​ണി​ക്കു​പോ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് നാ​ലാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ള്ള ലി​ജേ​ഷ്. ബാ​ല​നാ​യി​രി​ക്കെ ക​ർ​ണാ​ട​ക​യി​ലെ​ത്തി​യ ലി​ജേ​ഷ് ഏ​ഴു വ​ർ​ഷ​മാ​യി മാ​വോ​യി​സ്റ്റ് ക​ബ​നി ദ​ള​ത്തി​ലെ അം​ഗ​മാ​ണ്. ഭാ​ര്യ​യും മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​യാ​ണ്. ഇ​വ​ർ കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.