വി​ൻ​ഡീ​സ് വീ​ണ്ടും തോ​റ്റു; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ജ​യം
വി​ൻ​ഡീ​സ് വീ​ണ്ടും തോ​റ്റു; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​ട്ട് വി​ക്ക​റ്റ് ജ​യം
Tuesday, October 26, 2021 9:33 PM IST
ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ഒ​ന്നി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ആ​ദ്യ ജ​യം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ എ​ട്ടു വി​ക്ക​റ്റി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 144 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക 10 പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ക്യാ​പ്റ്റ​ൻ ടെം​ബ ബൗ​മ​യെ (2) തു​ട​ക്ക​ത്തി​ലെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും റീ​സ ഹെ​ൻ​ഡ്രി​ച്ച് (39), വാ​ൻ ഡെ​ർ ഡ​സെ​ൻ (43 നോ​ട്ടൗ​ട്ട്), മാ​ർ​ക്രം (51 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യം അ​ടി​ച്ചെ​ടു​ത്തു.

പേ​സ​ർ ആ​ൻ റി​ക് നോ​ർ​ക്കി​യ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​ജ​യ ശി​ൽ​പ്പി. നാ​ല് ഓ​വ​റി​ൽ 14 റ​ൺ​സി​ന് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി​യ നോ​ർ​ക്കി ക​രീ​ബി​യ​ൻ​സി​നെ വി​രി​ഞ്ഞു​മു​റു​ക്കി. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പ്ര​തീ​ക്ഷ തെ​റ്റി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​പ്പ​ണ​ർ​മാ​ർ 10.3 ഓ​വ​റി​ൽ 73 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 35 പ​ന്തി​ൽ 16 റ​ണ്‍​സു​മാ​യി ടെ​സ്റ്റ് ക​ളി​ച്ച ലെ​ൻ​ഡ​ൽ സി​മോ​ണ്‍​സി​നെ ക​ഗി​സൊ റ​ബാ​ദ ബൗ​ൾ​ഡാ​ക്കു​ക​യാ​യി​രു​ന്നു.

35 പ​ന്തി​ൽ ആ​റ് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 56 റ​ണ്‍​സ് നേ​ടി​യ എ​വി​ൻ ലെ​വി​സ് ആ​യി​രു​ന്നു വി​ൻ​ഡീ​സി​ന്‍റെ ആ​ക്ര​മ​ണം ന​യി​ച്ച​ത്. നോ​ർ​ക്കി​യ​യു​ടെ ആ​ദ്യ ഓ​വ​റി​ന്‍റെ അ​ഞ്ചാം പ​ന്തി​ൽ (ഇ​ന്നിം​ഗ്സി​ലെ ആ​റാം ഓ​വ​ർ) സി​മോ​ണ്‍​സി​നെ വി​ക്ക​റ്റി​നു പി​ന്നി​ൽ ഹെ​ൻ റി​ക് ക്ലാ​സെ​ൻ വി​ട്ടു​ക​ള​ഞ്ഞി​രു​ന്നു. പി​ന്നീ​ട് കി​റോ​ണ്‍ പൊ​ള്ളാ​ർ​ഡി​നു മാ​ത്ര​മാ​ണ് (20 പ​ന്തി​ൽ 26) അ​ൽ​പ​മെ​ങ്കി​ലും ചെ​റു​ത്തു​നി​ൽ​ക്കാ​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.