ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും
ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ൾ​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും
Wednesday, October 27, 2021 10:12 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ട്ടി ന​ൽ​കി​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ളു​ടെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ർ 31ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​വാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം കൂ​ടി ഉ​പ​യോ​ഗി​ക്കും.



സ​മ​യ​ബ​ന്ധി​ത​മാ​യി ടെ​സ്റ്റു​ക​ൾ ന​ട​ത്തു​വാ​ൻ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​രു​ടെ സേ​വ​നം ആ​വ​ശ്യ​മു​ണ്ടെ​ന്ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ അ​ഭ്യ​ർ​ത്ഥ​ന​യെ​ത്തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ദൈ​നം ദി​ന ജോ​ലി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​വ​ണം ഇ​ത് ക്ര​മീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.