മലയാള സിനിമ റിലീസിംഗിൽ അനിശ്ചിതത്വം
മലയാള സിനിമ റിലീസിംഗിൽ അനിശ്ചിതത്വം
Wednesday, October 27, 2021 10:35 AM IST
കൊ​ച്ചി: നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്നെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണു ന​ട​ന്ന​ത്.

വി​ദേ​ശ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്നു മു​ത​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ നോ ​ടൈം റ്റു ​ഡൈ ആ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. നി​ല​വി​ല്‍ 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. ദീ​പാ​വ​ലി മു​ത​ല്‍ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ റി​ലീ​സി​നെ​ത്തും.

യോഗത്തിൽ വിമർശനം

മ​ല​യാ​ള സി​നി​മ​ക​ളു​ടെ റി​ലീ​സിം​ഗി​ല്‍ അ​നി​ശ്ചി​താ​വ​സ്ഥ തു​ട​രു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം ‘മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ ഒ​ടി​ടി റി​ലീ​സി​ലേ​ക്കു പോ​യ​ത് നി​ര്‍​മാ​താ​വ് ആ​വ​ശ്യ​പ്പെ​ട്ട തീ​യ​റ്റ​റു​ക​ള്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ ന​ല്‍​കാ​ത്ത​തി​നാ​ലാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ള​ത്ത് ചേ​ര്‍​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ​യും വി​ത​ര​ണ​ക്കാ​രു​ടെ​യും യോ​ഗ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു.
മ​ര​ക്കാ​ര്‍ റി​ലീ​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ വാ​ക്കു​തെ​റ്റി​ച്ചു.



ചി​ത്ര​ത്തി​ന് 200 തീ​യ​റ്റ​റു​ക​ള്‍ റി​ലീ​സിം​ഗി​നു ന​ല്‍​കു​മെ​ന്ന് ആ​ദ്യം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​നം 85 എ​ണ്ണം മാ​ത്ര​മാ​ണു ന​ല്‍​കി​യ​ത്. ഇ​തോ​ടെ തീ​യ​റ്റ​റു​ട​മ​ക​ളി​ല്‍​നി​ന്നു വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്‍​കാ​ന്‍ നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ത​യാ​റാ​യി. തു​ട​ര്‍​ന്ന് സി​നി​മ ഒ​ടി​ടി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.