ത്രി​പു​ര​യി​ൽ തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​ക​ൾ മോ​സ്ക് ത​ക​ർ​ത്തു; വ്യാ​പ​ക അ​ക്ര​മം
ത്രി​പു​ര​യി​ൽ തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​ക​ൾ മോ​സ്ക് ത​ക​ർ​ത്തു; വ്യാ​പ​ക അ​ക്ര​മം
Wednesday, October 27, 2021 10:30 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ തീ​വ്ര​ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. വ​ട​ക്ക​ൻ ത്രി​പു​ര ജി​ല്ല​യി​ലെ ചാം​തി​ല്ല പ്ര​ദേ​ശ​ത്ത് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ റാ​ലി​യി​ലാ​ണ് വ്യാ​പ​ക അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഏ​താ​നും ക​ട​ക​ളും മോ​സ്കും അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​ൽ അ​ടു​ത്തി​ടെ ഹി​ന്ദു​ക്ക​ൾ​ക്ക് നേ​രെ ന​ട​ന്ന ക​ലാ​പ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വി​എ​ച്ച്പി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

സു​ര​ക്ഷാ​സേ​ന സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. സം​ഭ​വ​ത്തെ സി​പി​എം അ​പ​ല​പി​ച്ചു. സം​സ്ഥാ​ന​ത്ത് മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​നാ​ണ് വി​എ​ച്ച്പി​യു​ടെ ശ്ര​മ​മെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.