നി​കു​തി വെ​ട്ടി​പ്പ് സ​ഭ​യി​ൽ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം; മേ​യ​ർ​ക്ക് അ​ഹ​ങ്കാ​ര​മെ​ന്നു വി​മ​ർ​ശ​നം
നി​കു​തി വെ​ട്ടി​പ്പ് സ​ഭ​യി​ൽ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം; മേ​യ​ർ​ക്ക് അ​ഹ​ങ്കാ​ര​മെ​ന്നു വി​മ​ർ​ശ​നം
Wednesday, October 27, 2021 12:20 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ നി​കു​തി വെ​ട്ടി​പ്പ് വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷം. കോ​വ​ളം എം​എ​ൽ​എ എം.​വി​ൻ​സ​ന്‍റാ​ണ് വി​ഷ​യം അ​ടി​യ​ന്ത​ര​പ്ര​മേ​യ​മാ​യി സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച വി​ൻ​സ​ന്‍റ് അ​വ​ർ​ക്ക് അ​ഹ​ങ്കാ​ര​മാ​ണെ​ന്നും പ്രാ​യം മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ ബോ​ധ​വും കു​റ​വാ​ണെ​ന്നും തു​റ​ന്ന​ടി​ച്ചു.

അ​ഴി​മ​തി​ക്കു പി​ന്നി​ൽ സി​പി​എം സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പേ​രി​ൽ പോ​ലും കോ​ർ​പ്പ​റേ​ഷ​നി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

അ​തി​നി​ടെ, പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​യു​ന്ന​ത് ക​ള്ള​മാ​ണെ​ന്നു ആ​രോ​പി​ച്ച ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ ക​ള്ള​മാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ സ​തീ​ശ​ൻ വെ​ല്ലു​വി​ളി​ച്ചു.



വി​ഷ​യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ൻ നി​കു​തി പ​ണം അ​ട​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക്ര​മ​ക്കേ​ടു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ​മ്മ​തി​ച്ചു. ഇ​ക്കാ​ര്യം കോ​ർ​പ്പ​റേ​ഷ​ൻ ത​ന്നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ത്തു. കേ​സി​ൽ നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.