റി​യാ​സ്-​ഷം​സീ​ർ പോ​ര് ചോ​ർ​ന്ന​തി​ൽ കോ​ടി​യേ​രി​ക്ക് അ​തൃ​പ്തി
റി​യാ​സ്-​ഷം​സീ​ർ പോ​ര് ചോ​ർ​ന്ന​തി​ൽ കോ​ടി​യേ​രി​ക്ക് അ​തൃ​പ്തി
Wednesday, October 27, 2021 12:42 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രേ ഉ​യ​ർ​ന്ന വി​മ​ർ‌​ശ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ന്ന് കി​ട്ടി​യ​തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. ക​ഴി​ഞ്ഞ ദി​വ​സം എ​കെ​ജി സെ​ന്‍റ​റി​ൽ ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് അ​തൃ​പ്തി അ​റി​യി​ച്ച​ത്.

പാ​ർ​ട്ടി എം​എ​ൽ​എ​മാ​ർ മാ​ത്രം പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലെ ച​ർ​ച്ച​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ചോ​ർ​ത്തി ന​ൽ​കു​ന്ന​ത് സം​ഘ​ട​നാ രീ​തി​യ​ല്ലെ​ന്നും ഇ​ത് ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി താ​ക്കീ​ത് ന​ൽ‌​കി.



ക​രാ​റു​കാ​രെ​യും കൂ​ട്ടി എം​എ​ൽ​എ​മാ​ർ മ​ന്ത്രി​യെ കാ​ണാ​ൻ വ​രു​രു​തെ​ന്നു ഈ ​മാ​സം ഏ​ഴി​നു നി​യ​മ​സ​ഭ​യി​ൽ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രേ പാ​ർ​ട്ടി നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ൽ ഷം​സീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പി​ന്നാ​ലെ റി​യാ​സ് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി.

എ​ന്നാ​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് പാ​ർ​ട്ടി താ​ത്കാ​ലി​ക സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി റി​യാ​സി​ന് പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.