ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സി​നു​നേ​രെ ആ​ക്ര​മ​ണം
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സി​നു​നേ​രെ ആ​ക്ര​മ​ണം
Wednesday, October 27, 2021 5:12 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സി​നു​നേ​രെ ആ​ക്ര​മ​ണം. കേ​ള​മം​ഗ​ലം സ്വ​ദേ​ശി ശാ​ന്തി​ക്കു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശാ​ന്തി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​പ്പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു​മ​ട​ങ്ങു​ന്ന​തി​നി​ടെ നെ​ടു​മ്പ്ര​ക്കാ​ടു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ശാ​ന്തി​യു​ടെ സ്‌​കൂ​ട്ട​റി​ല്‍ അ​ക്ര​മി മൂ​ന്നു​വ​ട്ടം വാ​ഹ​നം ഇ​ടി​പ്പി​ച്ചു. റോ​ഡി​ല്‍ വീ​ണ ശാ​ന്തി​യു​ടെ മു​ഖ​ത്തെ എ​ല്ല് പൊ​ട്ടു​ക​യും കാ​ല്‍​മു​ട്ടി​ലും സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ലെ വ​ന്ന കാ​റി​ലു​ള്ള​വ​ര്‍ അ​ക്ര​മി​യെ പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഹെ​ല്‍​മ​റ്റ് വ​ച്ചി​രു​ന്ന​തി​നാ​ല്‍ അ​ക്ര​മി​യെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ശാ​ന്തി പ​റ​ഞ്ഞു.

ഡ്യൂ​ട്ടി​ക്കു ശേ​ഷം ചേ​ർ​ത്ത​ല​യി​ൽ ബ​സി​റ​ങ്ങി അ​വി​ടെ നി​ന്ന് സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണ് പ​തി​വ്. അ​ക്ര​മി ബോ​ധ​പൂ​ർ​വം സ്കൂ​ട്ട​ർ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ശാ​ന്തി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.