ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; അ​ൻ​പ​തു ശ​ത​മാ​നം കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കും
ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; അ​ൻ​പ​തു ശ​ത​മാ​നം കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കും
Wednesday, October 27, 2021 8:17 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ഒ​രു ക്ലാ​സ്‌​സി​ൽ അ​ന്പ​തു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കി​ല്ല. ക്ലാ​സ്‌​സു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണോ​യെ​ന്ന് കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും സ്വ​മേ​ധ​യാ തീ​രു​മാ​നി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചാ​ലും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ തു​ട​രും. നി​ർ​ബ​ന്ധ​മാ​യും കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

സ്കൂ​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം. നി​ല​വി​ൽ ഒ​ൻ​പ​താം ക്ലാ​സ് മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മേ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ള്ളു. ഡ​ൽ​ഹി ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.