ല​ഖിം​പു​ർ ഖേ​രി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ർ​ഷ​ക​ർ അ​റ​സ്റ്റി​ൽ
ല​ഖിം​പു​ർ ഖേ​രി: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ക​ർ​ഷ​ക​ർ അ​റ​സ്റ്റി​ൽ
Wednesday, October 27, 2021 8:34 PM IST
ന്യൂ​ഡ​ൽ​ഹി: ല​ഖിം​പു​ർ ഖേ​രി കൂ​ട്ട​ക്കൊ​ല​യി​ൽ മ​രി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ര​ണ്ടു ക​ർ​ഷ​ക​ർ അ​റ​സ്റ്റി​ൽ. ല​ഖിം​പു​ർ ഖേ​രി​യി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​രാ​യ ഗു​ർ​വി​ന്ദ​ർ സിം​ഗ്, വി​ചി​ത്ര സിം​ഗ് എ​ന്നി​വ​രാണ് അറസ്റ്റിലായത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ സു​മി​ത് ജ​യ്സ്വാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് രേ​ഖ​പെ​ടു​ത്തി​യ​ത്.

ടി​കോ​ണി​യ​യി​ലെ ബി​ജെ​പി വാ​ർ​ഡ് മെ​ന്പ​റാ​യ സു​മി​ത് ജ​യ്സ്വാ​ൽ ആ​ശി​ഷ് മി​ശ്ര​യു​ടെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ക​ർ​ഷ​ക​ർ​ക്ക് നേ​രെ ഇ​ടി​ച്ചു ക​യ​റി​യ വാ​ഹ​ന വ്യൂ​ഹ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സു​മി​ത് ജ​യ്സ്വാ​ൽ സം​ഭ​വ​ത്തി​ൽ മു​ഖ്യ സാ​ക്ഷി​യാ​ണ്.

ജ​യ്സ്വാ​ലി​ന്‍റെ പ​രാ​തി​യ​നു​സ​രി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ശു​ഭം മി​ശ്ര, ശ്യാം ​സു​ന്ദ​ർ, ഡ്രൈ​വ​ർ ഹ​രി ഓം ​എ​ന്നി​വ​രെ ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചി​ല സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ മൂ​ന്ന് ഞാ​യ​റാ​ഴ്ച ല​ഖിം​പു​ർ ഖേ​രി​യി​ലെ ടി​കോ​ണി​യ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രെ വാ​ഹ​ന​മോ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ നാ​ല് ക​ർ​ഷ​ക​ർ​ക്ക് പു​റ​മേ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ, വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ, ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പെ​ടെ എ​ട്ടു പേ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.