"ഹി​ന്ദു​ക്ക​ളു​ടെ മു​ന്നി​ൽ റി​സ്‌​വാ​ന്‍റെ പ്രാ​ർ​ഥ​ന'; വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് വ​ഖാ​ർ
"ഹി​ന്ദു​ക്ക​ളു​ടെ മു​ന്നി​ൽ റി​സ്‌​വാ​ന്‍റെ പ്രാ​ർ​ഥ​ന'; വി​വാ​ദ​പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് വ​ഖാ​ർ
Wednesday, October 27, 2021 9:15 PM IST
ദു​ബാ​യ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​യ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് പാ​ക് മു​ൻ പേ​സ​റും കോ​ച്ചു​മാ​യ വ​ഖാ​ർ യൂ​നി​സ്. മ​ത്സ​ര​ത്തി​നി​ടെ മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ ഒ​ട്ടേ​റെ ഹി​ന്ദു​ക്ക​ളു​ടെ ന​ടു​വി​ൽ വ​ച്ച് പ്രാ​ർ​ഥി​ച്ച കാ​ഴ്ച​യാ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യി തോ​ന്നി​യ​തെ​ന്ന് വ​ഖാ​ർ പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​യ​ത്.

ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് വ​ഖാ​ർ യൂ​നി​സ് ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ൻ താ​ര​ങ്ങ​ളും ക​മ​ന്‍റേ​റ്റ​ർ ഹ​ർ​ഷ ഭോ​ഗ്‍​ലെ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തു​വ​ന്നി​രു​ന്നു. വ​ഖാ​റി​ന്‍റെ പ​രാ​മ​ർ​ശം തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്ന് ഭോ​ഗ്‌​ലെ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക്ഷ​മാ​പ​ണ​വു​മാ​യി വ​ഖാ​ർ രം​ഗ​ത്തെ​ത്തി​യ​ത്.

"ആ ​നി​മി​ഷ​ത്തെ ആ​വേ​ശ​ത്തി​ൽ മ​ന​സി​ൽ പോ​ലും ഉ​ദ്ദേ​ശി​ക്കാ​ത്ത കാ​ര്യ​മാ​ണ് ഞാ​ൻ പ​റ​ഞ്ഞ​ത്. അ​ത് ഒ​ട്ടേ​റെ​പ്പേ​രെ വേ​ദ​നി​പ്പി​ച്ച​താ​യി മ​ന​സി​ലാ​ക്കു​ന്നു. ഞാ​ൻ മ​നഃ​പൂ​ർ​വം പ​റ​ഞ്ഞ വാ​ക്കു​ക​ള​ല്ല അ​ത്. അ​തൊ​രു പി​ഴ​വു സം​ഭ​വി​ച്ച​താ​ണ്. എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. മ​ത​ത്തി​നും വം​ശ​ത്തി​നും നി​റ​ത്തി​നും അ​തീ​ത​മാ​യ ആ​ളു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന​താ​ണ് സ്പോ​ർ​ട്സ്'-​വ​ഖാ​ർ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.