വീ​ട്ടു​കാ​ര​റി​ഞ്ഞി​ല്ല, പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി യൂ ​ട്യൂ​ബ് നോ​ക്കി പ്ര​സ​വി​ച്ചു; കാമുകൻ അറസ്റ്റിൽ
വീ​ട്ടു​കാ​ര​റി​ഞ്ഞി​ല്ല, പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി യൂ ​ട്യൂ​ബ് നോ​ക്കി പ്ര​സ​വി​ച്ചു; കാമുകൻ അറസ്റ്റിൽ
Wednesday, October 27, 2021 9:24 PM IST
കോ​ട്ട​ക്ക​ൽ: പ​തി​നേ​ഴു​കാ​രി​യാ​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി ഗ​ർ​ഭി​ണി​യാ​യ​തി​നെ തു​ട​ർ​ന്നു വീ​ട്ടു​കാ​ര​റി​യാ​തെ വീ​ട്ടി​ലെ മു​റി​യി​ൽ യു​ട്യൂ​ബ് നോ​ക്കി പ്ര​സ​വി​ച്ചു. വി​വ​മ​റി​ഞ്ഞ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു അ​റ​സ്റ്റ് ചെ​യ്തു.

കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് വീ​ട്ടി​ലെ മു​റി​യി​ൽ ആ​രു​മ​റി​യാ​തെ പെ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി​യ​ത്. ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം വീ​ട്ടു​കാ​രി​ൽ നി​ന്നു മ​റ​ച്ചു വ​ച്ച പെ​ണ്‍​കു​ട്ടി യൂ​ട്യൂ​ബ് നോ​ക്കി മ​ന​സി​ലാ​ക്കി​യാ​ണ് മു​റി​യി​ൽ പ്ര​സ​വി​ച്ച​ത്.

ഗ​ർ​ഭി​ണി​യ​തി​നു ശേ​ഷം പെ​ണ്‍​കു​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഒ​റ്റയ്​ക്ക് പോ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ്ര​സ​വി​ക്കു​ന്ന രീ​തി​യും പൊ​ക്കി​ൾ​കൊ​ടി മു​റി​ക്കു​ന്ന​തു​മെ​ല്ലാം ഓ​ണ്‍​ലൈ​നി​ൽ നോ​ക്കി മ​ന​സി​ലാ​ക്കി​യാ​യി​രു​ന്നു പ്ര​സ​വം.

മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷം വീ​ട്ടു​കാ​ർ പെ​ണ്‍​കു​ട്ടി​യെ​യും കു​ഞ്ഞി​നെ​യും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ഴാ​ണ് വി​വ​രം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ​യും ന​വ​ജാ​ത ശി​ശു​വി​ന്‍റെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ൻ പെ​ണ്‍​കു​ട്ടി​യെ പീഡി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ മ​ന​സി​ലാ​യ​ത്. യു​വാ​വും പെ​ണ്‍​കു​ട്ടി​യും ത​മ്മി​ൽ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ത്താ​ൻ വീ​ട്ടു​കാ​ർ ആ​ലോ​ചി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

യു​വാ​വി​നെ​തി​രെ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.