ശ്രീ​ജേ​ഷും നീ​ര​ജും അ​ട​ക്കം 11 താ​ര​ങ്ങ​ൾ​ക്ക് ഖേ​ൽ​ര​ത്ന​യ്ക്ക് ശി​പാ​ർ​ശ
ശ്രീ​ജേ​ഷും നീ​ര​ജും അ​ട​ക്കം 11 താ​ര​ങ്ങ​ൾ​ക്ക് ഖേ​ൽ​ര​ത്ന​യ്ക്ക് ശി​പാ​ർ​ശ
Wednesday, October 27, 2021 10:18 PM IST
ന്യൂ​ഡ​ല്‍​ഹി: കാ​യി​ക രം​ഗ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​ക​ളാ​യ മേ​ജ​ര്‍ ധ്യാ​ന്‍​ച​ന്ദ് ഖേ​ല്‍ ര​ത്‌​ന, അ​ര്‍​ജു​ന പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്കാ​യു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഖേ​ല്‍ ര​ത്‌​ന പു​ര​സ്‌​കാ​ര​ത്തി​നാ​യി നാ​മ​നി​ര്‍​ദേ​ശം ചെ​യ്തി​ട്ടു​ള്ള 11 പേ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​ന്‍ പി.​ആ​ർ. ശ്രീ​ജേ​ഷ് മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി.

പി.​ആ​ർ. ശ്രീ​ജേ​ഷ് (ഹോ​ക്കി), നീ​ര​ജ് ചോ​പ്ര (അ​ത്‌​ല​റ്റി​ക്‌​സ്), ര​വി ദാ​ഹി​യ (റെ​സ​ലിം​ഗ്), ല​വ്‌​ലീ​ന ബോ​റോ​ഗോ​യി (ബോ​ക്‌​സിം​ഗ്), സു​നി​ല്‍ ഛേത്രി (​ഫു​ട്‌​ബോ​ൾ), മി​താ​ലി രാ​ജ് (ക്രി​ക്ക​റ്റ്), പ്ര​മോ​ദ് ഭ​ഗ​ത് (ബാ​ഡ്മി​ന്‍റ​ൺ), സു​മി​ത് ആ​ന്‍റി​ല്‍ (ജാ​വ​ലി​ൻ), അ​വ​നി ലേ​ഖ​ര (ഷൂ​ട്ടിം​ഗ്), കൃ​ഷ്ണ നാ​ഗ​ര്‍ (ബാ​ഡ്മി​ന്‍റ​ണ്‍), എം. ​ന​ര്‍​വാ​ള്‍ (ഷൂ​ട്ടിം​ഗ്) എ​ന്നി​വ​രാ​ണ് ഖേ​ല്‍ ര​ത്‌​ന പു​ര​സ്‌​കാ​ര​ത്തി​നാ​യു​ള്ള നാ​മ നി​ര്‍​ദേ​ശ പ​ട്ടി​ക​യി​ലു​ള്ള​ത്.

ല​യാ​ളി ബോ​ക്‌​സി​ങ് താ​രം കെ.​സി. ലേ​ഖ​യു​ടെ പേ​ര് ധ്യാ​ന്‍​ച​ന്ദ് പു​ര​സ്‌​കാ​ര​ത്തി​നാ​യി നാ​മ​നി​ര്‍​ദേ​ശം ചെ​യ്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അ​ര്‍​ജു​ന അ​വാ​ര്‍​ഡി​നാ​യി നാ​മ​നി​ര്‍​ദേ​ശം ചെ​യ്തി​ട്ടു​ള്ള 35 കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ര്‍ ധ​വാ​നും ഉ​ള്‍​പെ​ടു​ന്നു. 17 പ​രി​ശീ​ല​ക​രെ ദ്രോ​ണാ​ചാ​ര്യ പു​ര​സ്‌​കാ​ര​ത്തി​നും കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

രാ​ജീ​വ് ഗാ​ന്ധി​യു​ടെ പേ​രി​ല്‍ ന​ല്‍​കി​യി​രു​ന്ന ഖേ​ല്‍ ര​ത്‌​ന പു​ര​സ്‌​കാ​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത​യി​ടെ ഇ​ന്ത്യ​യു​ടെ മു​ന്‍ ഹോ​ക്കി താ​രം മേ​ജ​ര്‍ ധ്യാ​ന്‍ ച​ന്ദി​ന്‍റെ പേ​രി​ലേ​ക്ക് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.