ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Thursday, October 28, 2021 8:16 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ർ​ബു​ദ രോ​ഗ വി​ദ​ഗ്ധ​ൻ ഡോ​ക്ട​ർ എം. ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ന്ത​രി​ച്ചു. 81 വ​യ​സാ​യി​രു​ന്നു. രാ​ജ്യ​ത്തെ മു​തി​ർ​ന്ന അ​ർ​ബു​ദ​ രോ​ഗ വി​ദ​ഗ്ധ​രി​ൽ ഒ​രാ​ൾ കൂടിയായിരുന്നു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​ണ്.

കൃ​ഷ്ണ​ൻ നാ​യ​ർക്ക് രാ​ജ്യം പ​ദ്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കാ​ൻ​സ​ർ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു. കാ​ൻ​സ​ർ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ലും അം​ഗ​മാ​യിരുന്നു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജി​ൽനി​ന്നു 1965ൽ ​എം​ബി​ബി​എ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലും ല​ണ്ട​നി​ലു​മാ​യി​ട്ടാ​ണ് ഉ​പ​രി​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ആ​ശു​പ​ത്രി നാ​ഥ്വാ​ഹി കാ​ൻ​സ​ർ അ​വാ​ർ​ഡ് ,1993 ലെ ​ഭീ​ഷ്‌​മാ​ചാ​ര്യ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.