ത​മി​ഴ്നാ​ടി​ന്‍റെ റൂ​ൾ​ക​ർ​വ് സ്വീ​കാ​ര്യ​മ​ല്ല; നി​ല​പാ​ട് അ​റി​യി​ച്ച് കേ​ര​ളം
ത​മി​ഴ്നാ​ടി​ന്‍റെ റൂ​ൾ​ക​ർ​വ് സ്വീ​കാ​ര്യ​മ​ല്ല; നി​ല​പാ​ട് അ​റി​യി​ച്ച് കേ​ര​ളം
Thursday, October 28, 2021 10:19 AM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ കേ​സ് സു​പ്രീം കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച് കേ​ര​ളം. സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ശ​ങ്ക മേ​ൽ​നോ​ട്ട സ​മി​തി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കേ​ര​ളം വ്യ​ക്ത​മാ​ക്കു​ന്നു.

ത​മി​ഴ്നാ​ട് ത​യാ​റാ​ക്കി​യ റൂ​ൾ​ക​ർ​വ് സ്വീ​കാ​ര്യ​മ​ല്ല. മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​യി ഉ​യ​ർ​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. നി​ല​വി​ലു​ള്ള അ​ണ​ക്കെ​ട്ട് ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണം. ശാ​ശ്വ​ത പ​രി​ഹാ​രം പു​തി​യ ഡാ​മാ​ണെ​ന്നും കേ​ര​ളം കോ​ട​തി​യെ നി​ല​പാ​ട് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ഈ ​മാ​സ​ത്തെ റൂ​ൾ ക​ർ​വ് പ്ര​കാ​രം അം​ഗീ​ക​രി​ച്ച 138 അ​ടി ജ​ല​നി​ര​പ്പി​ൽ മാ​റ്റം വേ​ണ്ടെ​ന്നാ​ണ് മേ​ൽ​നോ​ട്ട സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സ് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ണ്ടും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.