മ​കോ​യി​ക്ക് പ​രി​ക്ക്; ഹോ​ൾ​ഡ​ർ വി​ൻ​ഡീ​സ് ടീ​മി​ൽ
മ​കോ​യി​ക്ക് പ​രി​ക്ക്; ഹോ​ൾ​ഡ​ർ വി​ൻ​ഡീ​സ് ടീ​മി​ൽ
Thursday, October 28, 2021 10:43 AM IST
ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ള്ള വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീ​മി​ലേ​ക്ക് ഓ​ൾ​റൗ​ണ്ട​ർ ജ​യ്സ​ണ്‍ ഹോ​ൾ​ഡ​റെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. കാ​ലി​ന് പ​രി​ക്കേ​റ്റ പേ​സ് ബൗ​ള​ർ ഒ​ബി​ഡ് മ​കോ​യി​ക്ക് പ​ക​ര​മാ​ണ് ഹോ​ൾ​ഡ​റെ ടീ​മി​ലേ​ക്ക് വി​ളി​ച്ച​ത്.

സൂ​പ്പ​ർ 12-ലെ ​ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ വി​ൻ​ഡീ​സി​ന് വെ​ള്ളി​യാ​ഴ്ച ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്. ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ളോ​ടാ​ണ് വി​ൻ​ഡീ​സ് ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് മ​കോ​യി​ക്ക് പ​രി​ക്കേ​റ്റ​ത്.

ഐ​പി​എ​ല്ലി​ൽ സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ താ​ര​മാ​യ ഹോ​ൾ​ഡ​ർ വി​ൻ​ഡീ​സി​നാ​യി 27 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ സ്പി​ന്ന​ർ ഫാ​ബി​യ​ൻ അ​ലീ​നെ​യും പ​രി​ക്ക് മൂ​ലം വി​ൻ​ഡീ​സി​ന് ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.