മു​ഖ്യ​ന് മി​ണ്ടാ​ട്ട​മി​ല്ല..! നി​യ​മ​സ​ഭ​യി​ൽ ദ​ത്തു വി​വാ​ദം തൊ​ടാ​തെ മു​ഖ്യ​മ​ന്ത്രി
മു​ഖ്യ​ന് മി​ണ്ടാ​ട്ട​മി​ല്ല..! നി​യ​മ​സ​ഭ​യി​ൽ ദ​ത്തു വി​വാ​ദം തൊ​ടാ​തെ മു​ഖ്യ​മ​ന്ത്രി
Thursday, October 28, 2021 11:40 AM IST
തി​രു​വ​ന​ന്ത​പു​രം: അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്ത് വി​വാ​ദ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ച്ച റോ​ജി എം. ​ജോ​ണാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

കു​റ്റ​ക്കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ന്ന​തി​ൽ പോ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു റോ​ജി​യു​ടെ വി​മ​ർ​ശ​നം. എ​ന്നാ​ൽ മ​റു​പ​ടി പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഒ​ന്നും പ​രാ​മ​ർ​ശി​ച്ചി​ല്ല.

സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും രം​ഗ​ത്തെ​ത്തി. ദ​ത്തു​വി​വാ​ദ​ത്തി​ൽ അ​മ്മ വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ക്ഷേ​പം വ​ർ​ധി​ക്കു​ന്നു. കേ​ര​ളം സ്ത്രീ​വി​രു​ദ്ധ​മാ​ണോ​യെ​ന്ന് തോ​ന്നി​പ്പോ​കു​മെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.