മാ​പ്പ് പ​റ​ഞ്ഞു ഡി ​കോ​ക്ക്; വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ മു​ട്ടു​കു​ത്താം
മാ​പ്പ് പ​റ​ഞ്ഞു ഡി ​കോ​ക്ക്; വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ മു​ട്ടു​കു​ത്താം
Thursday, October 28, 2021 1:17 PM IST
ദു​ബാ​യി: വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ ഒ​രു​കാ​ൽ​മു​ട്ട് കു​ത്തി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് തീ​രു​മാ​ന​ത്തോ​ട് വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ് ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക്.

ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം പോ​ലെ മു​ട്ടു​കു​ത്തി പ്ര​തി​ഷേ​ധി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ നി​ന്നും പിന്മാ​റി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ച​തി​ലും മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും താ​രം പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ രാ​ത്രി ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​ധി​കൃ​ത​രു​മാ​യി ഡി ​കോ​ക്ക് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മ​ഞ്ഞു​രു​കി​യ​ത്. ബോ​ർ​ഡി​ന്‍റെ സ​ദ്ദു​ദേ​ശ​പ​ര​മാ​യ തീ​രു​മാ​നം ത​നി​ക്ക് ബോ​ധ്യ​പ്പെ​ട്ടു​വെ​ന്നും രാ​ജ്യ​ത്തി​ന് വേ​ണ്ടി ക​ളി​ക്കു​ന്ന​തി​നോ​ളം വ​ലി​യ സ​ന്തോ​ഷ​മി​ല്ലെ​ന്നും താ​രം പ്ര​തി​ക​രി​ച്ചു.

മു​ട്ടു​കു​ത്തി നി​ന്നു​ള്ള പ്ര​തി​ഷേ​ധം മ​റ്റു​ള്ള​വ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നും വ​ർ​ണ​വി​വോ​ച​നം നേ​രി​ടു​ന്ന​വ​രു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടാ​നും ഉ​പ​ക​രി​ക്കു​മെ​ങ്കി​ൽ ചെ​യ്യാ​ൻ സ​ന്തോ​ഷ​മേ​യു​ള്ളു​വെ​ന്നും ഡി ​കോ​ക്ക് വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ ടീം ​അം​ഗ​ങ്ങ​ളും നാ​യ​ക​ൻ ടെ​മ്പ ബാ​വു​മ​യും ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി​യു​ണ്ടെ​ന്നും ബാ​വു​മ മി​ക​ച്ച ക്യാ​പ്റ്റ​നാ​ണെ​ന്നും ഡി ​കോ​ക്ക് പ​റ​ഞ്ഞു.

വി​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​ൻ​പാ​ണ് വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രേ മു​ട്ടു​കു​ത്തി പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് തീ​രു​മാ​ന​ത്തി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ഡി ​കോ​ക്ക് മ​ത്സ​ര​ത്തി​ൽ നി​ന്നും പിന്മാ​റി​യ​ത്.

പി​ന്നീ​ട് താ​ര​ത്തെ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഡി ​കോ​ക്കി​ന്‍റെ തീ​രു​മാ​നം വ്യ​ക്തി​പ​ര​മാ​ണെ​ന്നും മാ​നി​ക്കു​ന്നു​വെ​ന്നും നാ​യ​ക​ൻ ബാ​വു​മ​യും പ്ര​തി​ക​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.