മുല്ലപ്പെരിയാർ ജലനിരപ്പിനു സുപ്രീം കോടതി കടിഞ്ഞാൺ
മുല്ലപ്പെരിയാർ ജലനിരപ്പിനു സുപ്രീം കോടതി കടിഞ്ഞാൺ
Thursday, October 28, 2021 2:41 PM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിനു നിയന്ത്രണം ഏർപ്പെടുത്തി സുപ്രീം കോടതിയുടെ നിർണായക തീരുമാനം. മേൽനോട്ട സമിതി മുന്നോട്ടുവച്ച നിർദേശം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയാക്കി നിലനിർത്താമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

അടുത്ത നവംബർ 10 വരെ ഈ നില തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ചു ജലനിരപ്പ് മേൽനോട്ട സമിതിക്കു വേണമെങ്കിൽ പുനപ്പരിശോധിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഇനി നവംബർ 11ന് പരിഗണിക്കും. ജലനിരപ്പ് 142 അടിയാക്കണമെന്ന വാദമാണ് തമിഴ്നാട് മുന്നോട്ടുവച്ചിരുന്നത്. എന്നാൽ, ഇത് അപകടകരമാണെന്നു കേരളം ചൂണ്ടിക്കാട്ടി.

റൂ​ൾ ക​ർ​വ് റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്കാ​ത്ത കേ​ര​ളം ജ​ല​നി​ര​പ്പ് 139 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഉ​ട​ൻ മ​റു​പ​ടി ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി ഇന്നലെ കേ​ര​ള​ത്തി​നു നി​ർ​ദേ​ശം ന​ൽ​കിയിരുന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ​യാ​ണു മു​ഖ്യ​മെ​ന്നു നി​രീ​ക്ഷി​ച്ച ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ന്നു രാ​വി​ലെ 10.30നകം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​രുന്നത്.

അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ത​മി​ഴ്നാ​ടി​നെ​തി​രേ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​കൻ ഡോ.​ജോ ജോ​സ​ഫ്, പാ​ട്ട​ക്ക​രാ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​നെ​തി​രേ സു​ര​ക്ഷാ പ​ബ്ലി​ക് ചാ​രി​റ്റ​ബി​ൾ ട്രസ്റ്റ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അതേസമയം, മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ൽ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നു കാ​​​ണി​​​ച്ച് ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ.​​​സ്റ്റാ​​​ലി​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ത്ത​​​യ​​​ച്ചു. കേ​​​ര​​​ളം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത​​​പോ​​​ലെ പ​​​ര​​​മാ​​​വ​​​ധി വെ​​​ള്ളം ത​​​മി​​​ഴ്നാ​​​ട്ടി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. ജ​​ന​​താ​​ത്പ​​ര‍്യം സം​​ര​​ക്ഷി​​ക്കും. ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​ൻ വേ​​​ണ്ട​​​തെ​​​ല്ലാം ചെ​​​യ്യും.

ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യം സൂ​​​ക്ഷ്മ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​ര​​ള​​ത്തി​​ന് എ​​ല്ലാ വി​​വ​​ര​​ങ്ങ​​ളും ന​​ൽ​​ക​​ണ​​മെ​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ന്നും സ്റ്റാ​​​ലി​​​ൻ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

ഇതിനിടെ, ജ​​​ല​​​നി​​​ര​​​പ്പ് താ​​​ഴ്ന്നി​​​ല്ലെ​​​ങ്കി​​​ൽ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ അ​​​ണ​​​ക്കെ​​​ട്ട് നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴി​​​നു തു​​​റ​​​ക്കു​​​മെ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് കേ​​​ര​​​ള​​​ത്തെ അ​​​റി​​​യി​​​ച്ചിട്ടുണ്ട്. ഡാം ​​​തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ കേ​​​ര​​​ളം ഇ​​​തി​​​നോ​​​ട​​​കം സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നു മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ അ​​റി​​യി​​ച്ചു.

നി​​​ല​​​വി​​​ൽ 137.75 അ​​​ടി​​​യാ​​​ണ് മു​​​ല്ല​​​പ്പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ്. സെ​​​ക്ക​​​ൻ​​​ഡി​​​ൽ 3,800 ഘ​​​ന​​​യ​​​ടി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ഒ​​​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​ത്. 2300 ഘ​​​ന​​​യ​​​ടി ജ​​​ലം ത​​​മി​​​ഴ്നാ​​​ട് കൊ​​​ണ്ടു​​​പോ​​​കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.