ഒ​ടു​വി​ൽ പു​റ​ത്തേ​ക്ക്..! ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യം
ഒ​ടു​വി​ൽ പു​റ​ത്തേ​ക്ക്..! ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യം
Thursday, October 28, 2021 3:09 PM IST
ബം​ഗ​ളൂ​രു: ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് ജാ​മ്യം. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ഉ​മ അ​റി​യി​ച്ചു.

ബി​നീ​ഷ് അ​റ​സ്റ്റി​ലാ​യി വെ​ള്ളി​യാ​ഴ്ച ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​നി​രി​ക്കെ​യാ​ണ് ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തെ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി പാ​ർ​പ്പി​ച്ചി​രു​ന്ന​ത്. ഇ​ന്നു വൈ​കി​ട്ടോ വെ​ള്ളി​യാ​ഴ്ച​യോ ബി​നീ​ഷ് പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങും. ഉ​ട​ൻ​ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

രാ​ജ്യ​ത്ത് മു​ന്നൂ​റ് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ക​ള്ള​പ്പ​ണം ന​ട​ത്തി​യ​വ​ർ​ക്ക് വ​രെ ജാ​മ്യം ല​ഭി​ച്ച​പ്പോ​ൾ വെ​റും അ​ഞ്ചു​കോ​ടി​യു​ടെ ക​ള്ള​പ്പ​ണ ആ​രോ​പ​ണ​ത്തി​ൽ ത​നി​ക്ക് എ​ന്തു​കൊ​ണ്ട് ജാ​മ്യം ന​ൽ​കു​ന്നി​ല്ലെ​ന്ന് ജാ​മ്യ​ഹ​ർ​ജി​യി​ൽ ബി​നീ​ഷ് ചോ​ദി​ച്ചി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്പാ​കെ ഹാ​ജ​രാ​യ ബി​നീ​ഷി​നെ 2020 ഒ​ക്ടോ​ബ​ർ 29നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​നാ​യി ബെം​ഗ​ളൂ​രു ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളെ ബി​നീ​ഷ് സ​ഹാ​യി​ച്ച​തെ​ന്നാ​ണ് ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്ന​ത്. കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് ബി​നീ​ഷ്.

അ​നൂ​പ് മു​ഹ​മ്മ​ദ്, ബി​ജേ​ഷ് ര​വീ​ന്ദ്ര​ന്‍ എ​ന്നീ പ്ര​തി​ക​ളു​മാ​യി ബി​നീ​ഷ് ബ​ന്ധം സ്ഥാ​പി​ച്ച​ത് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്ത​ത്തോ​ടെ​യാ​ണെ​ന്നും ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി അ​നൂ​പ് മു​ഹ​മ്മ​ദ് ബി​നീ​ഷി​ന്‍റെ ബെ​നാ​മി​യാ​ണെ​ന്ന് നേ​ര​ത്തെ​ത​ന്നെ ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഏ​ഴ് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ബി​നീ​ഷ് 5.17 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി. ഇ​തി​ല്‍ 1.22 കോ​ടി രൂ​പ​യ്ക്ക് മാ​ത്ര​മാ​ണ് ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ച്ച​തെ​ന്നും രേ​ഖ​ക​ള്‍ സ​ഹി​തം കു​റ്റ​പ​ത്ര​ത്തി​ല്‍ വി​വ​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.