അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
Thursday, October 28, 2021 3:27 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ദ്ധ​തി​ക്കാ​യി കെഎസ്ഇബിക്ക് സ​ർ​ക്കാ​ർ എ​ൻ​ഒ​സി ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​ഴ് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യാ​ണ് ഇ​തി​നു​ള്ള​ത്. എ​ന്നാ​ൽ അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ പ​ദ്ധ​തി ന​ട​പ്പാ​ക്കൂ എ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​ക്കെ​തി​രേ ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം ക​ക്ഷി​യാ​യ സി​പി​ഐ​യും പ്ര​തി​പ​ക്ഷ​വും ശ​ക്ത​മാ​യ എ​തി​ർ​പ്പ് നേ​ര​ത്തെ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​നാ​ലാ​ണ് തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കാ​തി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.