കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റും വി​ജി​ല​ൻ​സ് പി​ടി​യി​ൽ
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റും വി​ജി​ല​ൻ​സ് പി​ടി​യി​ൽ
Thursday, October 28, 2021 5:21 PM IST
ഇ​ടു​ക്കി: വി​ല്ലേ​ജ് ഓ​ഫീ​സ​റേ​യും അ​സി​സ്റ്റ​ന്‍റി​നെ​യും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. ദേ​വി​കു​ളം താ​ലൂ​ക്കി​ൽ വ​ട്ട​വ​ട കോ​വി​ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യ സി​യാ​ദി​നെ​യും വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് അ​നീ​ഷി​നെ​യു​മാ​ണ് വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​ടു​ക്കി-​കോ​ട്ട​യം സം​യു​ക്ത വി​ജി​ല​ൻ​സ് സ്‌​ക്വാ​ഡ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നും 1,20,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.

പു​ര​യി​ട​ത്തി​ലെ യൂ​ക്കാ​ലി മ​ര​ങ്ങ​ൾ വെ​ട്ടു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. അ​നു​മ​തി​ക്കാ​യി സ​മീ​പി​ച്ച​പ്പോ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം ഇ​യാ​ൾ വി​ജി​ല​ൻ​സി​നെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തു​പ്ര​കാ​രം പ​ണം കൈ​മാ​റു​ന്ന​തി​നി​ടെ ഇ​രു​വ​രേ​യും വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.