ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​നം കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്; 10.50 കോ​ടി അ​നു​വ​ദി​ച്ചു
ഇ-​ഹെ​ൽ​ത്ത് സം​വി​ധാ​നം കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്; 10.50 കോ​ടി അ​നു​വ​ദി​ച്ചു
Thursday, October 28, 2021 6:02 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി 10.50 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. കോ​ന്നി, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ൾ, ആ​ല​പ്പു​ഴ ഡെ​ന്‍റ​ല്‍ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ന്നു വ​രു​ന്ന വി​വി​ധ ഇ-ഹെ​ല്‍​ത്ത് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്. ‌

സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം 300 ആ​ശു​പ​ത്രി​ക​ള്‍ ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞു. അ​തി​ല്‍ 100 എ​ണ്ണം ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. ശേ​ഷി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 300 എ​ണ്ണ​ത്തി​ല്‍ കൂ​ടി ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വി​വ​ര, വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ഇ ​ഹെ​ല്‍​ത്തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ചി​കി​ത്സ, റി​സ​ര്‍​ച്ച്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രി​ശീ​ല​നം, രോ​ഗ​നി​ര്‍​ണ​യം, പൊ​തു​ജ​നാ​രോ​ഗ്യം നി​രീ​ക്ഷി​ക്ക​ല്‍ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ത്തു​ന്നു. കൂ​ടാ​തെ രോ​ഗി​യു​ടെ രോ​ഗ വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ൽ, വി​വ​ര വി​നി​മ​യം, പ്രാ​ഥ​മി​ക, ദ്വി​തീ​യ, തൃ​തീ​യ മേ​ഖ​ല​ക​ള്‍ ത​മ്മി​ലും സ്വ​കാ​ര്യ പൊ​തു​മേ​ഖ​ല​ക​ളും ത​മ്മി​ലു​മു​ള്ള യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​നം, മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ളു​ടെ ക​മ്പ്യ​ട്ട​ര്‍​വ​ത്ക്ക​ര​ണം, ഇ​ല​ക്‌​ട്രോ​ണി​ക് റെ​ഫ​റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ രോ​ഗി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പ്രാ​ഥ​മി​ക മേ​ഖ​ല​യി​ല്‍ നി​ന്നും ദ്വി​തീ​യ മേ​ഖ​ല​യി​ലെ ചി​കി​ത്സ​ക​ന് ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്ക​ൽ, മെ​ഡി​ക്ക​ല്‍ റെ​ക്കാ​ര്‍​ഡു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ന്നു.

ഒ​രാ​ള്‍ ഒ​പി​യി​ലെ​ത്തി മ​ട​ങ്ങു​ന്ന​തു​വ​രെ എ​ല്ലാ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​ന​ത്തി​ലൂ​ടെ ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ചെ​യ്യാ​ന്‍ ക​ഴി​യു​ന്നു. ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​നും മു​ന്‍ കൂ​ട്ടി ഒ​പി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും. ഒ​പി ക്ലി​നി​ക്കു​ക​ള്‍, ഫാ​ര്‍​മ​സി, ല​ബോ​റ​ട്ട​റി, എ​ക്‌​സ്‌​റേ എ​ന്നി​ങ്ങ​നെ എ​ല്ലാ സേ​വ​ന​ങ്ങ​ള്‍​ക്കും ടോ​ക്ക​ണ്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ശാ​സ്ത്രീ​യ ക്യൂ ​മാ​നേ​ജ്‌​മെ​ന്‍റ് സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കും.

ലാ​ബ് പ​രി​ശോ​ധ​നാ​ക്കു​റി​പ്പു​ക​ളും പ​രി​ശോ​ധ​നാ ഫ​ല​വും ഓ​ണ്‍​ലൈ​നാ​യി നേ​രി​ട്ട് ലാ​ബു​ക​ളി​ലും തി​രി​കെ ഡോ​ക്ട​ര്‍​ക്കും ല​ഭ്യ​മാ​കു​ന്നു. വ്യ​ക്തി​ക​ളു​ടെ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ രേ​ഖ​ക​ള്‍ ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ ആ​ശു​പ​ത്രി​ക​ളി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​നാ​ല്‍ കേ​ന്ദ്രീ​കൃ​ത ക​മ്പ്യൂ​ട്ട​റി​ല്‍ നി​ന്നും മു​ന്‍ ചി​കി​സാ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കി കൃ​ത്യ​മാ​യ തു​ട​ര്‍ ചി​കി​ത്‌​സ നി​ര്‍​ണ​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

രോ​ഗി​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ ചി​കി​ല്‍​സാ സം​ബ​ന്ധി​യാ​യ രേ​ഖ​ക​ള്‍ കൊ​ണ്ടു​ന​ട​ക്കേ​ണ്ട ആ​വ​ശ്യ​വും ഇ​ല്ലാ​താ​കു​ന്നു. ഇ​തി​ലൂ​ടെ ക​ട​ലാ​സ് ര​ഹി​ത ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം സാ​ധ്യ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.