കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ക്കേ​സു​ക​ൾ: വി​ചാ​ര​ണ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ക്കേ​സു​ക​ൾ: വി​ചാ​ര​ണ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, October 28, 2021 8:59 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ൽ പ​ര​മാ​വ​ധി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ക്കു വി​ധേ​യ​രാ​കേ​ണ്ടി വ​ന്ന ഇ​ര​ക​ളു​ടെ നി​യ​മ​പ​രി​ര​ക്ഷ, സം​ര​ക്ഷ​ണം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വി​ചാ​ര​ണ കൂ​ടു​ത​ൽ ശി​ശു സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ തീ​രു​മാ​ന​മെ​ടു​ക്കും. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും എ​തി​രെ​യു​ള്ള അ​തി​ക്ര​മ​ത്തി​നെ​തി​രേ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്. വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ്, പോ​ലീ​സ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, കു​ടും​ബ​ശ്രീ, കി​ല, വ​നി​താ ക​മ്മീ​ഷ​ൻ, വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ കീ​ഴി​ൽ ഏ​കോ​പ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കും. ഈ ​വ​കു​പ്പു​ക​ൾ ചേ​ർ​ന്ന് സ​മ​ഗ്ര​മാ​യ ജ​ൻ​ഡ​ർ സെ​ൻ​സി​റ്റൈ​സേ​ഷ​ൻ ക്യാ​ന്പ​യി​ൻ ആ​രം​ഭി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തോ​ത്, തീ​വ്ര​ത, സാ​ഹ​ച​ര്യം എ​ന്നി​വ കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തി പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന​തി​ന് ക്രൈം ​മാ​പ്പിം​ഗ് ന​ട​ത്ത​ണം. ശാ​സ്ത്രീ​യ​മാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ ടൂ​ൾ ഉ​പ​യോ​ഗി​ച്ച് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ത​ല​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ച് പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്യ​ണം.

ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പു​റ​ത്തു​പോ​കാ​തെ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്ക​ണം. മാ​ധ്യ​മ വാ​ർ​ത്ത​ക​ളി​ൽ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്ക​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​ര​മാ​യ സൂ​ച​ന​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് അ​ങ്ക​ണ​വാ​ടി പ​ഠ​ന​സാ​മ​ഗ്രി​ക​ളു​ടെ ജ​ൻ​ഡ​ർ ഓ​ഡി​റ്റ് ന​ട​ത്തി​യ മാ​തൃ​ക​യി​ൽ മു​ഴു​വ​ൻ പാ​ഠ​പു​സ്ത​ക​ങ്ങ​ളും ജ​ൻ​ഡ​ർ ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​ൻ വി​ദ്യാ​കി​ര​ണം മി​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ ഡോ.​ആ​ർ. ബി​ന്ദു, വീ​ണാ ജോ​ർ​ജ്, ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.