ഡ​ൽ​ഹി​ തി​ക്രി അ​തി​ർ​ത്തി​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ധി​കൃ​ത​ർ
ഡ​ൽ​ഹി​ തി​ക്രി അ​തി​ർ​ത്തി​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ധി​കൃ​ത​ർ
Thursday, October 28, 2021 9:59 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ തി​ക്രി അ​തി​ർ​ത്തി​യി​ൽ റോ​ഡി​ൽ സ്ഥാ​പി​ച്ച ത​ട​സ​ങ്ങ​ൾ നീ​ക്കി അ​ധി​കൃ​ത​ർ. സു​പ്രീം കോ​ട​തി വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. വി​വാ​ദ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടാ​ൻ പോ​ലീ​സ് റോ​ഡു​ക​ളി​ൽ വ​ലി​യ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​വ ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ഹൈ​വേ​ക​ൾ പ​ല​യി​ട​ത്തും ത​ട​ഞ്ഞ​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​ർ അ​നു​കൂ​ലി​ക​ൾ ക​ർ​ഷ​ക​രെ പ്ര​തി​ഷേ​ധ​ക്കാ​രെ കു​റ്റ​പ്പെ​ടു​ത്തീ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ചെ​യ്ത​ത് പോ​ലീ​സാ​ണെ​ന്ന് ക​ർ​ഷ​ക​ർ ഈ ​മാ​സം ആ​ദ്യം സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച, ഹ​രി​യാ​ന​യി​ലെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജീ​വ് അ​റോ​റ, പോ​ലീ​സ് മേ​ധാ​വി പി.​കെ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക സം​ഘ​ത്തോ​ടൊ​പ്പം അ​തി​ർ​ത്തി സ​ന്ദ​ർ​ശി​ച്ചു. അ​തി​ർ​ത്തി ഡ​ൽ​ഹി പോ​ലീ​സ് അ​ട​ച്ച​താ​ണെ​ന്ന് സം​ഘം ക​ണ്ടെ​ത്തി. ഇ​തോ​ടെ ഡ​ൽ​ഹി പോ​ലീ​സും ഹ​രി​യാ​ന അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ൽ റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് വ​ലി​യ കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ നീ​ക്കം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.