പൊ​ന്നാ​നി​യി​ൽ 14കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; 19കാ​ര​ൻ അ​റ​സ്റ്റി​ൽ
പൊ​ന്നാ​നി​യി​ൽ 14കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; 19കാ​ര​ൻ അ​റ​സ്റ്റി​ൽ
Thursday, October 28, 2021 10:33 PM IST
പൊ​ന്നാ​നി: മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ 14 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ 19 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൗ​മാ​ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന പീ​ഡ​നം ഭ​യം കാ​ര​ണം പെ​ൺ​കു​ട്ടി പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണ​ന്ന് മ​ന​സി​ലാ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ തു​ട​ർ​ന്ന് പൊ​ന്നാ​നി പോ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

‌‌പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പൊ​ന്നാ​നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.