ദീപിക മുന്‍ ഫോട്ടോഗ്രാഫര്‍ കെ.ജെ. ജോസ് അന്തരിച്ചു
ദീപിക മുന്‍ ഫോട്ടോഗ്രാഫര്‍ കെ.ജെ. ജോസ് അന്തരിച്ചു
Sunday, November 21, 2021 2:20 PM IST
കോ​ട്ട​യം: ദീ​പി​ക മു​ന്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് ക​ള​രി​യാ​മാ​ക്ക​ല്‍ കെ.​ജെ. ജോ​സ് (66) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കോട്ടയം ലൂർദ് ഫൊറോന പള്ളിയിൽ. മൃതദേഹം ഇന്നു മൂന്നിന് കോട്ടയം എസ്എച്ച് മൗണ്ടിലുള്ള വസതിയിൽ കൊണ്ടുവരും

ഭാ​ര്യ അ​മ്മി​ണി പാ​ലാ ക​ണ്ണം​കു​ളം കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: അ​ജോ (ഫോ​ട്ടോ​ഗ്രാ​ഫ​ര്‍, കൊ​ച്ചി), ആ​ശ, ആ​ന്‍റോ.

മ​രു​മ​ക​ന്‍: സി​റി​ള്‍ ജോ​സ്, മ​ടു​ക്ക​നി​ല്‍​ക്കും​കാ​ല, മു​ടി​യൂ​ര്‍​ക്ക​ര (മ​നോ​ര​മ ന്യൂ​സ്, അ​രൂ​ര്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.