ഹ​ലാ​ൽ ഭ​ക്ഷ​ണം: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി സ​ന്ദീ​പ് വാ​ര്യ​ർ
ഹ​ലാ​ൽ ഭ​ക്ഷ​ണം: ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി സ​ന്ദീ​പ് വാ​ര്യ​ർ
Sunday, November 21, 2021 1:01 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​ലാ​ൽ ഭ​ക്ഷ​ണ വി​വാ​ദ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ർ. ഹി​ന്ദു​വി​നും മു​സ​ൽ​മാ​നും ക്രി​സ്ത്യാ​നി​ക്കും പ​ര​സ്പ​രം സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ന​ട​ത്തി ഈ ​നാ​ട്ടി​ൽ ജീ​വി​ക്കാ​നാ​വി​ല്ലെ​ന്ന് സ​ന്ദീ​പ് പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വി​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം. വി​കാ​ര​മ​ല്ല വി​വേ​ക​മാ​വ​ണം മു​ന്നോ​ട്ടു ന​യി​ക്കേ​ണ്ട​ത്. ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത ഒ​രൊ​റ്റ ഫേ​സ്‌​ബു​ക്ക് പോ​സ്റ്റി​ൽ ത​ക​രു​ന്ന​ത് ഒ​രു മ​നു​ഷ്യാ​യു​സി​ന്‍റെ പ്ര​യ​ത്‌​ന​മാ​കാം. ഒ​രു സ്ഥാ​പ​നം ത​ക​ർ​ന്നാ​ൽ പ​ട്ടി​ണി​യി​ലാ​വു​ന്ന​ത് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും പെ​ട്ട മ​നു​ഷ്യ​രു​ണ്ടാ​വു​മെ​ന്നും സ​ന്ദീ​പ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ ഓ​ർ​മി​പ്പി​ക്കു​ന്നു.

വി​കാ​ര​മ​ല്ല വി​വേ​ക​മാ​വ​ണം മു​ന്നോ​ട്ടു ന​യി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന ബി​ജെ​പി ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലെ ക​ർ​ശ​ന നി​ർ​ദേ​ശം ലം​ഘി​ച്ചാ​ണ് സ​ന്ദീ​പി​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.