ല​ക്നോ​യി​ൽ തി​ങ്ക​ളാ​ഴ്ച ക​ർ​ഷ​ക​രു​ടെ മ​ഹാ​പ​ഞ്ചാ​യ​ത്ത്
ല​ക്നോ​യി​ൽ തി​ങ്ക​ളാ​ഴ്ച ക​ർ​ഷ​ക​രു​ടെ മ​ഹാ​പ​ഞ്ചാ​യ​ത്ത്
Sunday, November 21, 2021 3:24 PM IST
ന്യൂ​ഡ​ൽ​ഹി: ല​ക്നോ​യി​ൽ തി​ങ്ക​ളാ​ഴ്ച മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച. ല​ക്നോ​യി​ലെ എ​കോ ഗാ​ർ​ഡ​നി​ലാ​ണ് ക​ർ​ഷ​ക സം​ഘ​മം ന​ട​ക്കു​ന്ന​ത്. വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ് ല​ക്നോ മ​ഹാ​പ​ഞ്ചാ​യ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷ​വും മ​ഹാ​പ​ഞ്ചാ​യ​ത്തു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് ക​ർ​ഷ​ക​ർ.

കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന കാ​ർ​ഷി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ വ്യാ​ജ​വും തൊ​ലി​പ്പു​റ​ത്തെ ചി​കി​ത്സ​യു​മാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. കാ​ർ​ഷി​ക പ​രി​ഷ്‌​കാ​ര​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ ദു​രി​ത​ത്തി​ന് ത​ട​യി​ടാ​ൻ പോ​കു​ന്നി​ല്ല. ക​ർ​ഷ​ക​ർ​ക്കും കൃ​ഷി​ക്കും വേ​ണ്ടി​യു​ള്ള ഏ​റ്റ​വും വ​ലി​യ പ​രി​ഷ്കാ​രം മി​നി​മം താ​ങ്ങു​വി​ല സം​ബ​ന്ധി​ച്ച നി​യ​മം കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണെ​ന്നും ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന 26ന് ​ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ലെ സ​മ​ര​വേ​ദി​ക​ളാ​യ സിം​ഗു, തി​ക്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്ര​തി​ഷേ​ധ ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി. 29ന് ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന അ​ന്നു​മു​ത​ൽ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ന​ട​ത്തു​ന്ന ട്രാ​ക്ട​ർ റാ​ലി​യി​ൽ ഓ​രോ ദി​വ​സ​വും 500 ക​ർ​ഷ​ക​ർ വീ​തം പ​ങ്കെ​ടു​ക്കു​മെ​ന്നും റാ​ലി സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്താ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കിയി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.