മെഡിക്കൽ കോളജ് സം​ഭ​വം: ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെന്ന് ആ​രോ​ഗ്യ​മ​ന്ത്രി
മെഡിക്കൽ കോളജ് സം​ഭ​വം: ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Sunday, November 21, 2021 4:57 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ഏ​ജ​ൻ​സി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​മു​ണ്ട്. ഇ​തു​കൂ​ടാ​തെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ന​ൽ​കി​യ ഏ​ജ​ൻ​സി​ക്ക് അ​ടി​യ​ന്ത​ര​മാ​യി നോ​ട്ടീ​സ​യ​ച്ച് ആ​വ​ശ്യ​മെ​ങ്കി​ൽ ഈ ​ഏ​ജ​ൻ​സി​യു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ കീ​ഴി​ല​ല്ലാ​യി​രു​ന്നു ഈ ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​നി​മു​ത​ൽ എ​ല്ലാ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഇ​വ​രു​ടെ റി​പ്പോ​ർ​ട്ടിം​ഗും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മെ​ല്ലാം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടൊ​പ്പം ഈ ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.