രാ​ജ​സ്ഥാ​ന് പു​തി​യ മു​ഖം: 15 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
രാ​ജ​സ്ഥാ​ന് പു​തി​യ മു​ഖം: 15 മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Sunday, November 21, 2021 5:49 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്നു. 11 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും നാ​ല് സ​ഹ​മ​ന്ത്രി​മാ​രും ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഇ​വ​രി​ൽ പ​ന്ത്ര​ണ്ടും പു​തു​മു​ഖ​ങ്ങ​ളാ​ണ്. രാ​ജ​സ്ഥാ​ൻ ഗ​വ​ർ​ണ​ർ ക​ൽ​രാ​ജ് മി​ശ്ര ഇ​വ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ വി​ശ്വ​സ്ത​രാ​യ അ​ഞ്ച് പേ​രും മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. ഹേ​മ റാം ​ചൗ​ദ​രി, മ​ഹേ​ന്ദ്ര​സിം​ഗ് മാ​ള​വ്യ, വി​ശ്വേ​ന്ദ്ര സിം​ഗ്, ര​മേ​ശ് മീ​ണ, ഗോ​വി​ന്ദ് റാം ​മേ​ഘ​വാ​ൾ, ശ​കു​ന്ത​ള റാ​വ​ത്ത്, ബി​ജേ​ന്ദ്ര സിം​ഗ് ഓ​ല, മു​രാ​രി ലാ​ൽ മീ​ണ, മ​മ​ത ഭൂ​പേ​ഷ് ഭൈ​ര​വ, ഭ​ജ​ൻ ലാ​ൽ ജാ​ത​വ്, രാം​ലാ​ൽ ജാ​ട്, ടീ​ക്കാ​റാം ജൂ​ലി, രാ​ജേ​ന്ദ്ര ഗു​ഡ്ഡ, സ​ഹി​ദ ഖാ​ൻ എ​ന്നി​വ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.