രോ​ഹി​ത്തി​ന് അ​ർ​ധ സെ​ഞ്ചു​റി; ന്യൂ​സി​ല​ൻ​ഡി​ന് 185 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
രോ​ഹി​ത്തി​ന് അ​ർ​ധ സെ​ഞ്ചു​റി; ന്യൂ​സി​ല​ൻ​ഡി​ന് 185 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Sunday, November 21, 2021 9:09 PM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് 185 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 184 റ​ണ്‍​സെ​ടു​ത്തു.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. 31 പ​ന്തി​ൽ മൂ​ന്ന് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 56 റ​ണ്‍​സാ​ണ് രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത്ത് ശ​ർ​മ​യും ഇ​ഷാ​ൻ കി​ഷ​നും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 69 റ​ണ്‍​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചു കൂ​ട്ടി​യ​ത്.

21 പ​ന്തി​ൽ 29 റ​ണ്‍​സെ​ടു​ത്ത ഇ​ഷാ​ൻ കി​ഷ​നെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. നാ​ല് പ​ന്ത് നേ​രി​ട്ട താ​രം റ​ണ്‍​സൊ​ന്നു​മെ​ടു​ക്കാ​തെ മ​ട​ങ്ങി. ഋ​ഷ​ഭ് പ​ന്തും (4) നി​രാ​ശ​നാ​ക്കി.

ശ്രേ​യ​സ് അ​യ്യ​ർ 25 റ​ണ്‍​സും വെ​ങ്ക​ടേ​ഷ് അ​യ്യ​ർ 20 റ​ണ്‍​സും ഹ​ർ​ഷ​ൽ പ​ട്ടേ​ൽ 18 റ​ണ്‍​സു​മെ​ടു​ത്തു. ദീ​പ​ക് ച​ഹാ​ർ 21 റ​ണ്‍​സും അ​ക്സ​ർ പ​ട്ടേ​ൽ ര​ണ്ട് റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ന്യൂ​സീ​ല​ൻ​ഡി​നു​വേ​ണ്ടി നാ​യ​ക​ൻ സാ​ന്‍റ്ന​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ട്രെ​ൻ​ഡ് ബോ​ൾ​ട്ട്, ആ​ദം മി​ൽ​നെ, ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ, ഇ​ഷ് സോ​ധി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.