ആടുമോഷ്ടാക്കളെ പിന്തുടർന്ന എസ്ഐ കുത്തേറ്റു മരിച്ചു
ആടുമോഷ്ടാക്കളെ പിന്തുടർന്ന എസ്ഐ കുത്തേറ്റു മരിച്ചു
Monday, November 22, 2021 2:30 AM IST
പു​തു​ക്കോ​ട്ട: ത​മി​ഴ്നാ​ട്ടി​ലെ പ​ള്ള​ത്തു​പ​ട്ടി ഗ്രാ​മ​ത്തി​ൽ ആ​ടു​മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന എ​സ്ഐ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. തി​രു​ച്ചി​റ​പ്പ​ള്ളി ജി​ല്ല​യി​ലെ ന​വ​ൽ​പാ​ട്ടു സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ എ​സ്ഐ എ​സ്. ഭൂ​മി​നാ​ഥ​ൻ(56) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

പു​തു​ക്കോ​ട്ട-​തി​രു​ച്ചി​റ​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണ് ആ​ടു​ക​ളെ മോ​ഷ്ടി​ച്ച് ചി​ല​ർ മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തു പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

മോ​ഷ്ടാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യെ​ങ്കി​ലും ക​ത്തി​കൊ​ണ്ട് ഇ​വ​ർ​എ​സ്ഐ​യെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഭൂ​മി​നാ​ഥ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.